Uncategorized

സുരക്ഷയുടെ പാഠങ്ങൾ

സാധാരണഗതിയിൽ ട്രെയിനിന്റെ ഡോറിൽകൂടി വീണാണ് ആളുകൾ മരിക്കാറുള്ളത്. ബസിന്റെ വാതിലിലൂടെ ഒരാൾ താഴേക്ക് വീഴാൻ പോകുന്നു, വാതിൽ ഏളുപ്പത്തിൽ തുറന്നുപോകുന്നു. വലിയ അപകടവും മരണം തന്നെ ഒഴിവായത് കണ്ടക്ടറുടെ റിഫ്ലക്സ് ആക്ഷൻ കൊണ്ടാണ്.

എല്ലാ ബസുകാരും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ചും അനവധി ബസുകൾ ഓടിക്കുന്ന കെ.എസ്.ആർ.ടി.സിക്ക്. പ്രൊഫഷണൽ സേഫ്ടിമാനേജ്മെന്റ് സംവിധാനം നിലവിലുള്ളിടത്താണെങ്കിൽ ഇതിനെ ഒരു ഹൈ റിസ്ക് near miss ആയി പരിഗണിക്കും, അപകടം ഉണ്ടായ തരത്തിൽ അന്വേഷണം നടക്കും, എല്ലാ ബസിന്റെയും ഡോർ പരിശോധിക്കും, എല്ലാ കണ്ടക്ടർമാരും അവരുടെ അടുത്ത ഡെയ്‌ലി സേഫ്റ്റി മീറ്റിൽ ഇത് ചർച്ച ചെയ്യും. മേലിൽ ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാൻ പദ്ധതികൾ ഉണ്ടാകും.

നാട്ടിൽ എന്തുണ്ടാകുമെന്ന് പറയാൻ പറ്റില്ല. കണ്ടക്ടർക്ക് സ്വീകരണമോ അനുമോദനമോ നൽകും എന്നു തോന്നുന്നു. ബസിൽ കയറുന്നവർ ശ്രദ്ധിക്കുക

മുരളി തുമ്മാരുകുടി

Leave a Comment