മുരളി തുമ്മാരുകുടി
വെങ്ങോലയില്‍ ജനനം. ഐ ഐ ടി കാണ്പൂരില്‍ നിന്നും പി എച് ഡി ബിരുദം. ഇപ്പോള്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മിക്ക യുദ്ധ, ദുരന്ത സ്ഥലങ്ങളിലും ജോലി ചെയ്തു. അല്പം കളിയും അല്പം കാര്യവും ആയി മാതൃഭൂമിയില്‍ ഒരിടത്തൊരിടത്ത് എന്ന പംക്തി എഴുതുന്നു. കേരളത്തില്‍ ആദ്യമായിസുരക്ഷയെപ്പറ്റി ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്തു.
നാഴികക്കല്ലുകൾ
1964 ജനനം
1986 കോതമംഗലം എം .എ . കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം
1988 ഐ. ഐ. ടി. കാൺപൂരിൽ നിന്നും എൻവിറോൺമെന്റൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം .
1988 - 89 നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാഗ്‌പൂരിൽ ഗവേഷകനായി സേവനം.
1993 ഐ. ഐ. ടി. കാൺപൂരിൽ നിന്നും പി എച്ച് ഡി.
1993 ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസേർച്ച് സേവനം .
1995 ബ്രൂണെ ഷെൽ പെട്രോളിയം കമ്പനിയിൽ എൻവിറോൺമെന്റൽ സ്റ്റഡീസിന്റെ തലവനായി സേവനം.
1999 പെട്രോളിയം ഡവലപ്മെന്റ് ഒമാനിൽ കോർപറേറ്റ് എൻവിറോൺമെന്റൽ അഡ്വൈസർ ആയി സേവനം .
2003 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ചേർന്നു.
2009 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയി നിയമിക്കപ്പെട്ടു.