Uncategorized

കേരളത്തിലെ കാലാവസ്ഥ ഗവേഷണം

കേരളത്തിൽ എത്ര ഗവേഷണ സ്ഥാപനങ്ങളുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞാൻ നടത്തിയ ശ്രമത്തിന് വലിയ പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. 85 സർക്കാർ / സർക്കാർ ഇതര സ്ഥാപനങ്ങളുടെ ലിസ്റ്റ് എനിക്ക് കിട്ടി. പരിസ്ഥിതി മുതൽ ജ്യോതിഷം വരെയുള്ള വിഷയങ്ങളിൽ നമുക്ക് ഗവേഷണ സ്ഥാപനങ്ങളുണ്ട്. ഈ വിഷയത്തിൽ അറിവുകൾ പങ്കുവച്ച എല്ലാവർക്കും നന്ദി! ഫുൾ ലിസ്റ്റ് ഇപ്പോൾ എൻറെ കൈയിലുണ്ട്. ഈ വിഷയത്തിൽ താല്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ എഴുതിയാൽ മതി, അയച്ചു തരാം. (thummarukudy@gmail.com).
 
ഇനി വേറൊരു വിഷയത്തിൽ സഹായം വേണം. പ്ലാനിങ്ങ് ബോർഡിന്റെ ഏറ്റവും പുതിയ കുട്ടനാട് റിപ്പോർട്ടിൽ പോലും കാലാവസ്ഥ വ്യതിയാനം ഒരു ഫുട്ട് നോട്ട് ആയിപ്പോയി എന്ന് ഞാൻ പറഞ്ഞല്ലോ. അതേ സമയം കേരളത്തിൽ Institute of Climate Change Studies മുതൽ കാലാവസ്ഥ വ്യതിയാനത്തിൽ ഗവേഷണം ചെയ്യുന്ന അനവധി സ്ഥാപനങ്ങളുണ്ട്. നിങ്ങളുടെ സ്ഥാപനത്തിൽ കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഗവേഷണം നടക്കുന്നുണ്ടെങ്കിലോ, ഗവേഷണം നടക്കുന്ന സ്ഥാപനങ്ങളുടെ പേര് നിങ്ങൾക്കറിയാമെങ്കിലോ ദയവായി അറിയിക്കണം. ഇതെല്ലാം കൂട്ടിയിണക്കി വേണം കേരളത്തിലെ കാലാവസ്ഥ വ്യതിയാനം എന്ന വെല്ലുവിളിയെ നേരിടാൻ.
 
നിങ്ങൾക്ക് കാലാവസ്ഥ വ്യതിയാന രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യാനും മറക്കണ്ട.
 
മുരളി തുമ്മാരുകുടി.
 

Leave a Comment