പൊതു വിഭാഗം

സ്ത്രീകളും സൈബർ സുരക്ഷയും…

സ്ത്രീകളും സൈബർ സുരക്ഷയും എന്ന് കേൾക്കുന്പോൾ നമ്മൾ സാധാരണ ചിന്തിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിങ്ങും മറ്റ് കടന്നു കയറ്റങ്ങളുമാണ്.
സൈബർ സുരക്ഷ (Cyber Security) എന്നത് ഇന്ന് വളരെ ഡിമാൻഡ് ഉള്ള, വളരെ വേഗത്തിൽ വളരുന്ന, സ്ത്രീകൾക്ക് ഏറെ സാധ്യതകളുള്ള ഒരു പ്രൊഫഷനാണ്. കേരളത്തിൽ നിന്നും വളരെ കുറച്ചു സ്ത്രീകൾ മാത്രമേ ഈ രംഗത്ത് ഉള്ളൂ.
 
കേരളത്തിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്നവരും എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമായ പെൺകുട്ടികൾക്ക് സൈബർ സെക്യൂരിറ്റി രംഗത്തെ തൊഴിൽ സാധ്യതകളെ, പ്രത്യേക പരിശീലനങ്ങളെ, സർട്ടിഫിക്കറ്റുകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകൾ ഒരു ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്. കേരള സൈബർ ലേഡീസ് എന്നാണ് ഈ കൂട്ടായ്മയുടെ പേര്.
 
സൈബർ സുരക്ഷാ രംഗത്തെ തൊഴിൽ അവസരങ്ങൾ അറിയാൻ ആഗ്രഹമുള്ള ആർക്കും ഇതിൽ അംഗമാകാം. സൈബർ സുരക്ഷാ രംഗത്ത് ജോലി ചെയ്യുന്ന – ഈ രംഗത്തേക്ക് വരുന്ന പുതിയ ആളുകളെ പിന്തുണക്കാൻ താല്പര്യവും സമയവുമുള്ളവർക്കും ഈ ഗ്രൂപ്പിൽ ചേരാം. https://www.facebook.com/keralacyberladies കൂടുതൽ വിവരങ്ങൾ വരുന്ന ആഴ്ചകളിൽ പേജിൽ ഉണ്ടാകും. എല്ലാ ആശംസകളും മുരളി തുമ്മാരുകുടി

Leave a Comment