പൊതു വിഭാഗം

സുഹൃത്തുക്കളുടെ സഹായം വേണം

ഏപ്രിൽ മാസത്തിൽ പുതിയ ഒരു ജോലിയിൽ പ്രവേശിച്ച കാര്യം പറഞ്ഞിരുന്നുവല്ലോ. ദുരന്ത നിവാരണം വിട്ട് പ്രകൃതി സംരക്ഷണവും ആവാസ വ്യവസ്ഥകളുടെ പുനരധിവാസവും ഒക്കെയാണ് പുതിയ ഉത്തരവാദിത്തം. G20 രാജ്യങ്ങളുടെ തീരുമാനപ്രകാരം തുടങ്ങിയ പ്രോജക്ട് ആണ്.

ഓഫീസ് സെറ്റ് അപ്പും ആളുകളെ റിക്രൂട്ട് ചെയ്യലും കൂട്ടത്തിൽ യാത്രകളും ആയി വലിയ തിരക്കായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ജോലിയെ പറ്റി അധികം സംസാരിക്കാൻ ഇതുവരെ പറ്റിയില്ല. ഡിസംബർ ഒന്നാം തീയതി ഇന്ത്യ G20 പ്രെസിഡൻസി ഏറ്റെടുക്കുന്നതോടെ കൂടുതൽ ഉത്തരവാദിത്തങ്ങളും പദ്ധതികളും വരികയാണ്. അടുത്ത വർഷം കൂടുതൽ സമയം ഇന്ത്യയിൽ ഉണ്ടാകും, മാധ്യമങ്ങളിലൂടെയും അല്ലാതെയുമായി വിശേഷങ്ങൾ പങ്കുവെക്കാം.

അതിന് മുൻപ് നിങ്ങളുടെ ഒരു സഹായം വേണം.

ആവാസവ്യവസ്ഥയുടെ പുനരധിവാസം എന്ന വിഷയത്തിൽ ആദ്യത്തെ വെബ്ബിനാർ നടത്തുകയാണ്. ആവാസ വ്യവസ്ഥയുടെ പുനരധിവാസത്തെ പറ്റിയുള്ള പുതിയ യൂറോപ്യൻ നിയമം ആണ് വിഷയം. യൂറോപ്യൻ യൂണിയനിൽ നിന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും ഉള്ള വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്. ഞാൻ ആണ് മോഡറേറ്റ് ചെയ്യുന്നത്.

യൂറോപ്യൻ നിയമത്തിന്റെ കാര്യത്തിൽ നമുക്കെന്ത് കാര്യം എന്ന് തോന്നിയേക്കാം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തെ പറ്റിയുള്ള ലോകത്തെ ഏറ്റവും പുരോഗമനപരമായ, സമഗ്രമായ നിയമമാണ് ഇത്. നഷ്ടപ്പെട്ട ആവാസ വ്യവസ്ഥകൾ 90 ശതമാനവും പുനഃസ്ഥാപിക്കുന്നത് മുതൽ 25000 കിലോമീറ്റർ നീളത്തിൽ നദികളിൽ ഒഴുക്കിനുള്ള തടസ്സങ്ങൾ മാറ്റുക (ഡാമുകൾ പൊളിച്ചു മാറ്റുക) വരെയുള്ള വിപ്ലവകരമായ നിർദ്ദേശങ്ങൾ ഇനിയുള്ള കാലത്ത് ലോകത്തിന് മാതൃകയാകും, സംശയമില്ല.

ആദ്യത്തെ വെബ്ബിനാർ ആയതുകൊണ്ട് തന്നെ വലിയ വിജയമാക്കണം എന്നാണ് എൻറെ ആഗ്രഹം. ഇവിടെയാണ് എനിക്ക് നിങ്ങളുടെ സഹായം വേണ്ടത്. പരിസ്ഥിതി വിഷയങ്ങളിൽ താല്പര്യമുള്ളവർ (പരിസ്ഥിതി നിയമത്തിൽ മാത്രമല്ല), ഈ വെബ്ബിനാറിന് രജിസ്റ്റർ ചെയ്യണം, പ്ലീസ് (ആർക്കാണ് പരിസ്ഥിതി വിഷയത്തിൽ താല്പര്യമില്ലത്തത്).

പോരാത്തതിന് ഇവിടെ ലിങ്ക് ഇട്ടതിനാൽ സുക്കർ അണ്ണൻ പോസ്റ്റിന്റെ റീച്ച് കുറയ്ക്കും, അതുകൊണ്ട് നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ഉടൻ രജിസ്റ്റർ ചെയ്യാൻ പറ്റിയില്ലെങ്കിൽ ലൈക്കോ ഷെയറോ ചെയ്ത് പോസ്റ്റ് ഒന്ന് തള്ളി വിടണം. ഇല്ലെങ്കിൽ റീച്ച് കുറയും.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനകരമായ വെബ്ബിനാർ ആണ്. കുട്ടികളോട് രജിസ്റ്റർ ചെയ്യാൻ പറയണം. അധ്യാപകർ പ്രത്യേകിച്ചും ഷെയർ ചെയ്യണം.

ഡിസംബർ ഒന്നാം തിയതി ഇന്ത്യൻ സമയം വൈകീട്ട് ഏഴു മുപ്പതിനാണ് വെബ്ബിനാർ.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇവിടെ ഉണ്ട്.

https://unccd-int.zoom.us/webinar/register/WN_d0cmCqDVQHaUK0wEzhNyHw

നിങ്ങളുടെ സമയത്തിനും സഹായത്തിനും മുൻ‌കൂർ നന്ദി!

മുരളി തുമ്മാരുകുടി

Leave a Comment