പൊതു വിഭാഗം

സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനം

സിദ്ധാർത്ഥിന്റെ ഒരു പെയിന്റിംഗ് എക്സിബിഷൻ തിരുവനന്തപുരത്ത് നടത്തണം എന്ന് പ്ലാൻ ചെയ്തിട്ട് വർഷം മൂന്നായി. പക്ഷെ കോവിഡ് കാരണം അത് നടന്നില്ല.

കോവിഡ് നിയന്ത്രണങ്ങൾ ഏറെ കുറഞ്ഞ സ്ഥിതിക്ക് ഈ വരുന്ന മെയ് 18 മുതൽ 21 വരെ തിരുവനന്തപുരത്ത് റഷ്യൻ ഹൗസിൽ സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനം നടക്കുകയാണ്.

കോവിഡ് കാലത്തിന് മുൻപും പിൻപും സിദ്ധാർഥ് വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

രാവിലെ 10  മുതൽ വൈകീട്ട് 7 വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. സിദ്ധാർഥും ഞാനും മിക്കവാറും മുഴുവൻ സമയം അവിടെ കാണും.

തിരുവനന്തപുരത്തും ചുറ്റുവട്ടത്തും ഉള്ളവർ വരുമല്ലോ. തിരുവനന്തപുരത്തുള്ള നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഈ വിവരം അറിയിക്കൂ.

കൊച്ചിയിലും ഡൽഹിയിലും മാധ്യമ സുഹൃത്തുക്കളുടെ നല്ല പിന്തുണ പ്രദർശനത്തിന് ലഭിച്ചിരുന്നു. ഇത് തിരുവനന്തപുരത്തും തുടരുമെന്ന് കരുതുന്നു.

അപ്പോൾ കാണാം, കാണണം.

മുരളി തുമ്മാരുകുടി

May be a doodle of 2 people and text that says "Russian House, Thiruvananthapuram Presents, THE INVINCIBLE SPIRIT 30 EXHIBITION PAINTINGS & DRAWINGS SIDDHARTH MURALY @ Russian House, Vanross Junction, Thiruvananthapuram 18-21 May, 2023 10 AM to 7 PM All Are Welcome"

Leave a Comment