പൊതു വിഭാഗം

ശ്യാമസുന്ദര കേര കേദാര ഭൂമി

ഈ വർഷത്തെ കേരള എക്കണോമിക്ക് റിവ്യൂ വായിക്കുന്നു. വിവരങ്ങളുടെ ഖനിയാണ്. കുഴിച്ചു നോക്കിയാൽ ഏറെ കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

മാധ്യമ പ്രവർത്തകരും ടെലിവിഷൻ ചർച്ച പ്രവർത്തകരും നിരീക്ഷകരും ഒക്കെ വായിച്ചിരുന്നെങ്കിൽ ചർച്ചകൾ കൂടുതൽ വെളിച്ചം പകരുന്നതായേനെ. ഞാൻ കുറച്ചു നാളായി നോക്കിക്കൊണ്ടിരുന്ന ഒരു വിവരം ഇതിൽനിന്ന് കിട്ടി.

കേരളത്തിൽ നെൽകൃഷി കാര്യമായി കുറയുന്നത് കൊണ്ട് 1970-71 ൽ 875000 ഹെക്ടർ നെൽകൃഷി നടത്തിയിരുന്നത് ഇപ്പോൾ രണ്ടുലക്ഷം ഹെക്ടറിൽ താഴേക്ക് വന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 2023 ആയതോടെ 196170 ഹെക്ടർ.

അപ്പോൾ നമ്മുടെ കീടനാശിനികളുടെ ഉപയോഗത്തിലും നല്ല കുറവുണ്ടാകണം. അപ്പോൾ അത് പ്രകൃതിക്കും ഗുണകരമാകുമല്ലോ. കഴിഞ്ഞ ദിവസം പെരുവനത്ത് സംസാരിച്ചപ്പോൾ ഞാൻ ഇക്കാര്യം  പറഞ്ഞിരുന്നു. ഇതായിരുന്നു എൻറെ ലോജിക്ക്. എന്നാൽ കണക്ക് മാത്രം കയ്യിൽ ഉണ്ടായിരുന്നില്ല.

ഇപ്പോൾ കിട്ടി. 2018 ൽ 517 മെട്രിക് ടൺ കീടനാശിനികൾ കേരളത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്നത് 2023 ആയതോടെ 231 ടൺ ആയി. വളരെ നല്ല കാര്യം ആണ്. നമ്മുടെ പ്രകൃതിക്ക് അല്പം റസ്റ്റ് കിട്ടട്ടെ.

മുരളി തുമ്മാരുകുടി

May be an image of text that says "Year Table 3.1.5 Pesticide and Fertilizer (NPK) Consumption Pattern in the State, Chemical Pesticides 2018-19 2019-20 Biopesticides 517.3 Total 018-19 to 2022- 676.8 291.0 2020-21 (MT) Nitrogen 1194.1 343.8 224.5 Phosphorus 73109 634.8 2021-22 2022-23 268.4 Potassium 225.7 40802 75292 492.9 263.7 231.2 36797 89238 484.1 67877 55866 264.0 84 42613 76682 Source: Department of Agriculture Development and Farmers Welfare, Kerala 495.2 75085 36327 Economic Review 2023 83594 50072 39819 64751"

Leave a Comment