പൊതു വിഭാഗം

വീണ്ടും ഒരു ഫ്രീ ഓൺലൈൻ കോഴ്‌സ്

പരിസ്ഥിതിയും സുരക്ഷയും തമ്മിൽ പല തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. യുദ്ധങ്ങൾ പരിസ്ഥിതി നാശമുണ്ടാക്കുന്നത് ഒരു വശത്ത്, പരിസ്ഥിതി നാശം പ്രാദേശികമായിട്ടെങ്കിലും സംഘർഷങ്ങളുണ്ടാക്കുന്നത് മറുവശത്ത്. ഇതുരണ്ടും പോരാത്തതിന് യുദ്ധങ്ങളും ആഭ്യന്തര കലഹവും നടത്താനായി പ്രകൃതിവിഭവങ്ങളുടെ ചൂഷണം വേറെ.

പരിസ്ഥിതി വിഷയത്തിലും സുരക്ഷയിലും താല്പര്യമുളളവർക്കായി പുതിയ ഒരു ഓൺലൈൻ കോഴ്‌സ് ഞങ്ങൾ തുടങ്ങുകയാണ്. നാളേക്ക് പ്രധാനമായ ഒരു വിഷയം പഠിക്കാനും ലോകത്തെമ്പാടുമുള്ള മറ്റു വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിക്കാനും പുതിയ അധ്യയന രീതിയിൽ കാര്യങ്ങൾ അറിയാനുമുള്ള അവസരമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ളവരാണ് അധ്യാപകർ. പ്രകൃതിവിഭവങ്ങളുടെ ചൂഷണം, പരിസ്ഥിതി നാശം, സുരക്ഷ എന്നിങ്ങനെയുള്ള ഏതെങ്കിലും വിഷയത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികളും എപ്പോഴും പുതിയ കാര്യങ്ങളെന്തെങ്കിലും പഠിക്കാൻ താല്പര്യമുള്ളവരും ഈ കോഴ്‌സ് രജിസ്റ്റർ ചെയ്യണം പ്ലീസ്..

കോഴ്‌സ് ചെയ്യാൻ താല്പര്യമില്ലാത്തവരും ദയവായി ഷെയർ ചെയ്യുമല്ലോ.

Friends,
We are launching another free online course, this time on Environmental Security. This is an ideal opportunity to learn from world-class experts from both United Nations and Major US Universities, on range of topics linked to natural resources, conflicts and peacebuilding. Please register.
Those of you who are not planning to register, please share so that others can benefit.

https://courses.sdgacademy.org/learn/environmental-security-and-sustaining-peace-march-2018

Leave a Comment