പൊതു വിഭാഗം

വിദ്യാർത്ഥികളോട് പ്രത്യേകം

ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തുന്ന കാര്യം പറഞ്ഞിരുന്നല്ലോ.

135 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിൽ അധികം ആളുകൾ രെജിസ്റ്റർ ചെയ്തു. ഒൻപതിനായിരത്തിലധികം ഫോട്ടോഗ്രാഫുകൾ ലഭിക്കുകയും ചെയ്തു. പങ്കെടുത്തവർക്കും, ഷെയർ ചെയ്തവർക്കും നന്ദി.

മൊത്തം മുപ്പതിനായിരം ഡോളർ, ഇരുപത്തി നാലു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഉണ്ട്.    ലോകത്തെ ഫോട്ടോഗ്രാഫി രംഗത്തെ തന്നെ ഏറ്റവും ഉയർന്ന തുകയാണ്. പ്രവേശനം സൗജന്യമാണ്. രെജിസ്റ്റർ ചെയ്യാൻ ഒരു മിനുട്ട് പോലും എടുക്കില്ല.

എന്റെ വായനക്കാർ എല്ലാം രെജിസ്റ്റർ ചെയ്ത് അവരുടെ മൊബൈലിൽ നിന്നും ഒരു ഫോട്ടോ അയക്കണം എന്നതായിരുന്നു എന്റെ ആഗ്രഹവും പ്രതീക്ഷയും. പക്ഷെ ഏറെ ഉയർന്ന മത്സര തുക ആയത് കൊണ്ടും ഇതിന് മുൻ വർഷത്തെ മത്സരത്തിലെ ചിത്രങ്ങൾ ഒക്കെ അപാര പ്രൊഫഷണൽ നിലവാരം ഇല്ലാതായത് കൊണ്ടും ഇത് പ്രൊഫഷണൽസിന് മാത്രം ഉള്ളതാണെന്ന ചിന്തയിൽ നിങ്ങൾ ഏറെ പേർ മാറി നിന്നതായി തോന്നി.

അതിന്റെ ആവശ്യമില്ല. ഈ വർഷം ഇത് ഒരേസമയം ഫോട്ടോഗ്രാഫി മത്സരവും ഉത്സവവും ആണ്. കൂടുതൽ ആളുകൾ പങ്കെടുക്കുക, ലാൻഡ് റെസ്റ്റോറേഷനെ പറ്റി അറിയുക ഇതൊക്കെ ഉത്സവത്തിന്റെ ലക്ഷ്യമാണ്. അപ്പോൾ എല്ലാവരും പങ്കെടുക്കുന്നതും പ്രധാനമാണ്.

വിദ്യാർത്ഥികൾക്ക് പ്രത്യേക സെക്ഷൻ ഉണ്ട്.

അടുത്ത ഞയറാഴ്ച്ച ആണ് ലാസ്റ്റ് ഡേറ്റ്. ഇന്ന് തന്നെ രെജിസ്റ്റർ ചെയ്ത് ഫോട്ടോ സബ്മിറ്റ് ചെയ്യുമല്ലോ. നിങ്ങളുടെ മൊബൈലിൽ എടുത്ത ചിത്രം ആണെങ്കിലും മതി. “Beautiful Landscape” എന്നതാണ് വിഷയം.

ലിങ്ക് –  https://greenstorm.green/

ഒരിക്കൽ കൂടി ഷെയർ ചെയ്താൽ സന്തോഷം.

മുരളി തുമ്മാരുകുടി

Leave a Comment