പൊതു വിഭാഗം

വിദേശ വിദ്യാഭ്യാസത്തിന്റെ ഭാവി

പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് 2023 ൽ വിദേശ പഠനത്തിന് പോയത്.

2024 ലെ അഡ്മിഷൻ സീസൺ വരികയാണ്. വിദേശ വിദ്യാഭ്യാസത്തെ പറ്റി കൂടുതൽ അറിവും മുൻപ് പോയവരുമായുള്ള സൗഹൃദങ്ങളും കൂടി ആകുന്പോൾ അടുത്ത വർഷം കൂടുതൽ വിദ്യാർഥികൾ പോകാൻ ശ്രമിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ പുറത്തു പോയ വിദ്യാർത്ഥികളിൽ എല്ലാവരും പ്രതീക്ഷിച്ച പോലുള്ള ഭാവിയിൽ എത്തിപ്പറ്റിയിട്ടില്ല. യു.കെ. യിലും കാനഡയിലും വിദ്യാർത്ഥികൾക്കുള്ള വീടുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് തന്നെ കൂടി വരുന്നു. ശരിയായ തയ്യാറെടുപ്പും സാന്പത്തിക പിൻബലവും ഇല്ലാതെ വിദേശത്തെത്തി കഷ്ടപ്പെടുന്നവരുടെ കഥകൾ ബ്ലോഗുകൾ ആയി നിറയുന്നു. കേരളത്തിലെ തന്നെ പല വിദഗ്ദ്ധരും വിദേശ വിദ്യാഭ്യാസ “ഭ്രമത്തെ” തള്ളി പറയുന്നു.  ആഗോളതലത്തിൽ രാഷ്ട്രീയ സാന്പത്തിക അന്തരീക്ഷവും പ്രതീക്ഷ നൽകുന്നതല്ല.

ഈ സാഹചര്യത്തിൽ 2024ൽ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നത് ഉചിതമാണോ? എന്തൊക്കെ മുൻകരുതലുകൾ ആണ് എടുക്കേണ്ടത്?

ഈ വിഷയങ്ങൾ ഞായറാഴ്‌ച വൈകീട്ട് ഏഴു മണി (ഇന്ത്യൻ സമയം) സംസാരിക്കുന്നു.

രജിസ്റ്റർ ചെയ്യൂ https://forms.gle/6or2JD6pEaNx6oUDA

മുരളി തുമ്മാരുകുടി 

May be an image of 2 people and text

Leave a Comment