പൊതു വിഭാഗം

വിദേശ കുടിയേറ്റവും സ്ത്രീകളും

കേരളം വിദേശ കുടിയേറ്റത്തിന്റെ പുതിയൊരു തിരമാലയിൽ ആണല്ലോ.

കേരളത്തിൽ ജനിച്ചു വളർന്ന ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്പോൾ അവിടുത്തെ ജീവിത രീതിയും സംസ്കാരവുമായി പരിചയപ്പെടാനും പൊരുത്തപ്പെടാനും ഒരുപാട് വെല്ലുവിളികൾ ഉണ്ട്. ഇക്കാര്യത്തിൽ ചില സ്ത്രീ – പുരുഷ വ്യത്യാസങ്ങൾ ഉണ്ട്.

പൊതുവിൽ പറഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിലെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും സ്വാതന്ത്ര്യവും നൽകുന്നു. അവിടുത്തെ സംസ്കാരങ്ങളും നിയമങ്ങളും കൂടുതൽ സ്ത്രീ സൗഹൃദമാണ്. ഈ സാഹചര്യത്തിൽ അങ്ങോട്ട് പഠനത്തിനോ തൊഴിലിനോ ആയി പോകാൻ സ്ത്രീകൾക്ക് വലിയ താല്പര്യമുണ്ട്. അവിടെ എത്തിക്കഴിഞ്ഞാൽ  താമസമാക്കാനും ആ സമൂഹവുമായി ഇഴുകിച്ചേരാനും അവർ കൂടുതൽ താല്പര്യമെടുക്കുന്നു, അവർക്ക് സാധിക്കുന്നു. എല്ലാം കാര്യമാണ്.  അതെ സമയം തന്നെ പാരന്പര്യമായ കുടുംബാന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില വെല്ലുവിളികൾ ഉണ്ടാക്കുകയും ചെയ്യുന്നു.

എന്താണ് വിദേശ കുടിയേറ്റ വിഷയത്തിൽ സ്ത്രീകൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾ, എങ്ങനെയാണ് പ്രൊഫഷണൽ ആയിട്ടുള്ള സ്ത്രീകളുടെ കുടിയേറ്റം മലയാളി സമൂഹത്തെ കേരളത്തിലും പുറത്തും മാറ്റിക്കൊണ്ടിരിക്കുന്നത്?

ഈ വിഷയത്തെ പറ്റി സ്വീഡനിലെ മലയാളി സ്ത്രീകളുടെ കൂട്ടായ്മയുമായി ചേർന്ന് ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു.  ഈ ശനിയാഴ്ച, നവംബർ 18, വൈകീട്ട് സ്വീഡൻ സമയം ഏഴുമണിക്ക്

പങ്കെടുക്കുമല്ലോ

ലിങ്ക് – https://meet.google.com/mgf-cugu-nqw

മുരളി തുമ്മാരുകുടി

May be an image of 6 people and text

Leave a Comment