പൊതു വിഭാഗം

റോബോട്ടുമായുള്ള പ്രേമവും ലൈംഗികബന്ധവും

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന ഞങ്ങളുടെ (with Neeraja Janaki) പുസ്തകം നിങ്ങൾ വായിച്ചോ എന്നറിയില്ല. ഇല്ലെങ്കിൽ ഡി സി ബുക്സിൽ ഓർഡർ ചെയ്തു വായിക്കണം. ലൈംഗികതയെപ്പറ്റിയുള്ള നിങ്ങളുടെ ചിന്തകളിൽ അത് മാറ്റമുണ്ടാക്കും, അറിവിന്റെ ചക്രവാളം അത് വലുതാക്കും.

ആ പുസ്തകത്തിലെ അവസാനത്തെ അധ്യായം ലൈംഗികതയുടെ ഭാവി എന്നതാണ്. നിർമ്മിത ബുദ്ധിയും റോബോട്ടും ഹാപ്റ്റിക് ടച്ചും എല്ലാം വികസിക്കുന്പോൾ നമ്മുടെ ലൈംഗികതയെ അത് ഏറെ സ്വാധീനിക്കും, നമ്മുടെ രീതികൾ മാറും. അതൊക്കെ കാലാനുസൃതവും നല്ലതുമാണ്.

റോബോട്ടിക്‌സ് രംഗത്ത് വലിയ പുരോഗതികൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട്. ചിലിയിൽ ആപ്പിൾ പറിക്കാനും ഉക്രൈനിൽ യുദ്ധം ചെയ്യാനും പോലും  ഇപ്പോൾ റോബോട്ടുകൾ രംഗത്തുണ്ട്. നിർമ്മിതബുദ്ധിയാൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ ആകട്ടെ നമ്മളോട് ബുദ്ധിപരമായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു.

ഈ രണ്ടു സാങ്കേതിക വിദ്യകളും ബന്ധിപ്പിച്ചാണ് ലൈംഗിക പങ്കാളികൾ ആയ റോബോട്ടുകളെ നിർമ്മിക്കുന്നത്. ഈ വിഷയത്തിൽ ഗവേഷണവും ഫീൽഡ് ട്രയലും  നടന്നുകൊണ്ടിരിക്കയാണ്.

ലൈംഗികതയുടെ കാര്യത്തിൽ ലോകത്തെവിടെയും ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ റോബോട്ടുമായുള്ള ലൈംഗികത എന്ന വിഷയത്തിൽ താല്പര്യമെടുക്കാറുണ്ട്. ഈ വിഷയത്തിൽ ഓരോ വർഷവും ഒരു ആഗോള കോൺഫറൻസ് ഉണ്ട്.

റോബോട്ടുമായുള്ള ലൈംഗികതയുടെ സാങ്കേതിക പുരോഗതി, മാനസികാരോഗ്യ വിഷയങ്ങൾ, നൈതികത, വില, ഉപയോഗിക്കുന്നവരുടെ അനുഭവ സാക്ഷ്യം ഇതൊക്കെ കോൺഫറൻസിൽ ചർച്ച ആകാറുണ്ട്.

ഈ വർഷം ഇത് ഒക്ടോബർ ഒന്ന് മുതൽ മൂന്നു വരെ ആണ്. സൂമിൽ ജോയിൻ ചെയ്യാം. ചെറിയൊരു ചാർജ്ജ് ഉണ്ട്.

വെബ്‌സൈറ്റ് – https://dcbookstore.com/books/sex-21

മുരളി തുമ്മാരുകുടി

May be an image of text that says "LSR love and sex with robots 8th International Congress on Love & Sex with Robots REIMAGINE SEXUALITY"May be an image of temple and text

Leave a Comment