പൊതു വിഭാഗം

മാറ്റുവിൻ ചട്ടങ്ങളെ…

കേരളത്തിലെ ഡിഗ്രി കോളേജുകൾ അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് കുറച്ചു നാളായി ഞാൻ പറഞ്ഞിരുന്നു. ഓരോ വർഷവും വരുന്ന കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. ഇനി അതിന് വലിയ താമസമില്ല.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നതാണ് ഇതിന് പരിഹാരമായി പലരും കരുതുന്നത്. നാഷണൽ റാങ്കിങ്ങുകളിൽ കേരളത്തിലെ കോളേജുകൾ മുന്നിൽ വരുന്നതുകൊണ്ട് ഇനി സ്ഥിതി മാറും എന്ന് ആശ്വസിക്കുന്നവരും ഉണ്ട്. നമ്മുടെ കോളേജുകളിലെ പഠന നിലവാരം ഉയരേണ്ടതാണ്, പുതിയ കോഴ്‌സുകൾ ഉണ്ടാകണം, കരിക്കുലത്തിൽ ഫ്ലെക്സിബിലിറ്റി വേണം, വിദ്യാർത്ഥികളോടുള്ള പെരുമാറ്റം നന്നാകണം, യൂണിവേഴ്സിറ്റികൾ കാര്യക്ഷമമാക്കണം. ഇതിനെ ഒന്നും വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റവുമായി ബന്ധിക്കേണ്ടതില്ല. പണ്ടേ ചെയ്യേണ്ടതാണ്, ഇപ്പോൾ ചെയ്യാവുന്നതാണ്. കോളേജുകൾ പൂട്ടാൻ നോക്കിയിരിക്കേണ്ട.

പക്ഷെ ഇതുകൊണ്ടൊന്നും നമ്മുടെ കുട്ടികൾ ഇവിടെ നിൽക്കാൻ പോകുന്നില്ല. വാസ്തവത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക എന്നത് ഇപ്പോൾ വിദ്യാർത്ഥി കുടിയേറ്റത്തെ കുറക്കാനുള്ള പ്രധാന പരിഹാരം പോലുമല്ല. ഈ വെല്ലുവിളിയുടെ ഉത്തരം കിടക്കുന്നത് കോളേജുകളിൽ അല്ല, അതിന് പുറത്താണ്.

കേരളത്തിലോ പുറത്തോ പഠനം കഴിയുന്നവർക്ക് ഒരു മധ്യവർഗ്ഗജീവിതം എങ്കിലും സാധ്യമാകുന്ന ശന്പളം കിട്ടാനുള്ള തരത്തിൽ പ്രൊഡക്ടിവിറ്റി ഉള്ള ഒരു സന്പദ്‌വ്യവസ്ഥ കേരളത്തിൽ ഉണ്ടാകണം. അത്തരത്തിൽ ശന്പളം കിട്ടിയാൽ  വീട്ടുകാരുടേയും സമൂഹത്തിന്റെയും ഇടപെടൽ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാനും സാധിക്കണം.

ഇതൊന്നും നമ്മൾ അറിഞ്ഞു മാറും എന്നോ മാറ്റും എന്നോ പ്രതീക്ഷയില്ല. പ്രതീക്ഷ ആശാന്റെ വാക്കുകളിൽ ആണ്.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താൻ…

കാലം നമ്മളെ മാറ്റും

മുരളി തുമ്മാരുകുടി

May be an image of aircraft and textMay be an image of text that says "ഒഴിഞ്ഞ സീറ്റുകൾ കേരള സർവ്വകലാശാല 25% മഹാത്മാ ഗാന്ധി സർവ്വകലാശാല 40% കാലിക്കറ്റ് സർവ്വകലാശാല 36% ewsocom പഠിക്കാൻ കുട്ടികളില്ല ർവ്വകലാശാല 45% കോളേജുകളിൽ 7ശതമാനം സീറ്റുകളിൽ ആളില്ല നമസ്തേ കേരളം asianet news /Û aiannews /asiantnews /AsianetNewsML @asianetnews"

Leave a Comment