പൊതു വിഭാഗം

ഭൂമിയുടെ വില!

കേരളത്തിൽ ഭൂമിയുടെ വില ഒരു ഊഹാപോഹ കുമിള ആണെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഓരോ വർഷവും കൃഷിക്കും കെട്ടിട നിർമ്മാണത്തിനും ഉള്ള ഭൂമിയുടെ ആവശ്യം കുറഞ്ഞു വരികയാണ്. ഇപ്പോൾ കൃഷിസ്ഥലം എന്ന് നാം പറയുന്നിടത്ത് തന്നെ കൃഷി നടക്കുന്നില്ല, ശ്രദ്ധിക്കപ്പെടുന്നില്ല. വില കൊടുത്തു ഭൂമി വാങ്ങി കൃഷി ചെയ്താൽ ആദായകരമായി നടത്താവുന്ന ഒരു കൃഷിയും ഇന്ന് കേരളത്തിൽ ഇല്ല.

തൽക്കാലം ഭൂമി ഉള്ളവർക്കൊന്നും പണത്തിന്റെ വലിയ ആവശ്യമില്ല, ഭൂമി വിൽക്കാത്തിടത്തോളം കാലം ഭൂമിയുടെ വില കുറയുന്നതായി തോന്നുകയുമില്ലല്ലോ. കോടികളുടെ സ്വത്ത് ഉണ്ട് എന്നൊക്കെ ചിന്തിച്ചിരിക്കാം. ഒരു കുഴപ്പവുമില്ല. പക്ഷെ പണത്തിന് ആവശ്യക്കാർ ഭൂമിയുമായി കന്പോളത്തിൽ ഇറങ്ങിയാൽ വാങ്ങാൻ ആളില്ല എന്ന സ്ഥിതി വരും. കുമിള പൊട്ടും, ഭൂമിയുടെ വില എവിടെ എത്തും എന്ന് പറയാൻ പറ്റില്ല.

ഇതിനൊന്നും അധികം സമയം വേണ്ട. അങ്ങനെ ഭൂമി വില കുറയുന്നത് ഒരു മോശം കാര്യവുമല്ല. ഭൂമി ശരിയായി ഉപയോഗിക്കപ്പെടാൻ അത് ഉപകരിക്കും.

മുരളി തുമ്മാരുകുടി

May be an image of slow loris and text that says "madhyamam E-PAPER MY HOME WEEKLY WEBZINE LATEST KUDUMBAM NEWS VELICHAM OPINION 1 GULF BOOKS LIVE SPORTS HOME TECH SUBSCRIBE NEWS KERALA ENTERTAINMENT BUSINESS സംസ്ഥാനത്ത്ഭും LIFE MULTIMEDIA സംസ്ഥാനത്ത് ഭൂമി ഇടപാടുകൾ കുറയുന്നു Google ന്റെ പരസ്യങ്ങൾ ഫീഡ്ബാക്ക്അയയ്ക്കുക അയയ്ക്കുക എന്തുകൊണ്ട് ഈ പരസ്യം? ®"

Leave a Comment