പൊതു വിഭാഗം

പായസം കഴിക്കാത്ത കുട്ടികൾ

White Whine എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഇപ്പോൾ മലയാളത്തിൽ ഇല്ല, എന്തിന് ഇംഗ്ലീഷ് ഡിക്ഷനറിയിൽ പോലും ഇത് എത്തിച്ചേർന്നിട്ടില്ല. കാരണം സാധാരണ ആളുകളെ ബാധിക്കാത്ത പ്രശ്നങ്ങളെ പറ്റിയുള്ള പരാതിയാണിത്.

ഉദാഹരണത്തിന് മകന് മെക്സിക്കോയിൽ അവധിക്കാലം ചെലവഴിക്കണം, അച്ഛൻ ഫാമിലി ഹോളിഡേ ബുക്ക് ചെയ്തതാകട്ടെ ബഹാമാസിൽ പത്തു ദിവസം ഉല്ലാസക്കപ്പലിൽ, ആർക്കാണെങ്കിലും വിഷമം ഉണ്ടാവില്ലേ…

ബിസിനസ്സ് ക്‌ളാസ്സ് സീറ്റിൽ ചാരി കിടക്കുന്ന പെൺകുട്ടിക്ക് കൈ നീട്ടിയാൽ ടിവിയിൽ തൊടാൻ പറ്റുന്നില്ല, അതൊന്ന് അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ എണീക്കണം, എന്തൊരു കഷ്ടമാണിത് ?

അവധിക്കാലം ചിലവഴിക്കാൻ പോയ മഴക്കാടുകളിൽ വൈഫൈ തീരെ മോശം, ഈ ഫോറസ്റ്റ് ആകെ മരമാണല്ലോ ?

ഹമ്മോക്കിൽ കിടന്നു പുസ്തകം വായിച്ചു പകുതിയായപ്പോൾ കിൻഡിലിന്റെ ബാറ്ററി തീർന്നു പോയി ഇനി എണീച്ചു പോയി ചാർജ്ജ് ചെയ്യണം. എന്താണ് ഇലക്ട്രിസിറ്റി ഒക്കെ വയർലെസ്സ് ആകാത്തത് ?

ഇതൊക്കെ നമുക്ക് നിസ്സാരമായി തോന്നാം എന്നാൽ അനുഭവിക്കുന്നവരുടെ വേദന അവർക്കല്ലേ അറിയൂ.. ഇതിനൊക്കെയാണ് White Whine അല്ലെങ്കിൽ ഒന്നാം ലോകത്തെ പ്രശ്നങ്ങൾ എന്ന് പറയുന്നത്. ഒന്നാം ലോകത്തെ ആളുകളുടെ വിഷമം അറിയണം നിന്നുള്ളവർ http://www.huffingtonpost.com/streeter-seidell-/first-world-problems_b_4117701.html ഈ ലിങ്കിൽ നോക്കിയാൽ മതി.

ഇന്ത്യ പൊതുവേ മൂന്നാം ലോകരാജ്യം ആയിട്ടാണ് അറിയപ്പെടുന്നത്, കേരളം പക്ഷെ പല വിഷയങ്ങളിലും ഒന്നാം ലോക രാജ്യങ്ങളോട് അടുത്ത് നിൽക്കുന്ന വികസന സൂചികകൾ ഉള്ള സ്ഥലമാണ്. അത് കൊണ്ട് തന്നെ ഒന്നാം ലോകത്തെ പ്രശ്നങ്ങൾ നമ്മളെ അലട്ടി തുടങ്ങുന്നത് വികസനം ആയി കാണണം.

ഇനി അഥവാ ഈ പ്രശ്നങ്ങൾ ഒക്കെ നിങ്ങളുടെ ഉറക്കം കെടുത്തുന്നുവെങ്കിൽ യൂണിസെഫ് പ്രസിദ്ധീകരിക്കുന്ന State of the World’s Children വായിച്ചാൽ മതി. അത് വായിച്ചാൽ തീരാത്ത പ്രശ്നം ഒന്നും ഇപ്പോൾ കേരളത്തിൽ ഇല്ല, ഭാഗ്യം..

https://www.unicef.org/sowc/

Leave a Comment