പൊതു വിഭാഗം

നിർമ്മിത ബുദ്ധി പുസ്തകം എഴുതുന്പോൾ..

അഞ്ചു വർഷം മുൻപ് ഞാൻ നിർമ്മിത ബുദ്ധിയെ പറ്റി സംസാരിക്കുന്പോൾ ആളുകൾ സ്ഥിരമായി പറയുന്ന കാര്യം ഉണ്ടായിരുന്നു. “നിർമ്മിത ബുദ്ധിക്ക് ക്രിയേറ്റിവ് ആയി ഒന്നും ചെയ്യാൻ പറ്റില്ല. കണക്കെഴുത്തും മറ്റും  ചെയ്തെന്നിരിക്കും, പക്ഷെ കഥ എഴുതണമെങ്കിൽ മനുഷ്യൻ തന്നെ വേണം, കാരണം അതിന് അനുഭവവും പ്രതിഭയും ഉണ്ടാകണം”

പക്ഷെ നിർമ്മിതബുദ്ധിയുടെ വളർച്ച വളരെ വേഗത്തിൽ തന്നെ ഈ ചിന്ത മാറ്റി. മറ്റുള്ള തൊഴിലുകളെക്കാൾ വേഗത്തിലാണ് നിർമ്മിത ബുദ്ധി ക്രിയേറ്റീവ് മേഖലയെ ഏറ്റെടുത്തത്.

ചാറ്റ് ജി പി ടി യോട് ഞാൻ ആദ്യം പറഞ്ഞത് “ആറാം തന്പുരാൻ” എന്ന മലയാളം മൂവിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാക്കാനുള്ള വൺ ലൈനർ തരാൻ ആയിരുന്നു. sure, പത്തു സെക്കൻഡിനകം വൺ ലൈനർ റെഡി. ഇപ്പോൾ ചോദിച്ചാൽ ഫുൾ സ്ക്രിപ്റ്റും കിട്ടും.

“പക്ഷെ അതൊക്കെ മനുഷ്യർ എഴുതുന്നത് പോലെ നന്നാകുമോ” എന്നൊക്കെ ഇപ്പോഴും ചോദിക്കുന്നവർ ഉണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നലെ ജപ്പാനിൽ നിന്നുള്ള വാർത്ത.

ജപ്പാനിലെ Akutagawa Prize ലഭിച്ച Rie Kudan പറഞ്ഞു അവരുടെ അവാർഡ് ലഭിച്ച കൃതി  The Tokyo Tower of Sympathy എഴുതാൻ ചാറ്റ് ജി പി ടി സഹായിച്ചിട്ടുണ്ട് എന്ന്.

ഇതൊരു നല്ല കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇത് ജപ്പാനിൽ മാത്രമല്ല സംഭവിക്കുന്നത്.

പെരുവനം ഇന്റർനാഷണൽ വില്ലേജ് ഫെസ്റ്റിവലിൽ പോയ ഞാൻ സുഹൃത്ത് പ്രവീൺ പരമേശ്വരനെ കണ്ടു. അദ്ദേഹത്തിൻറെ മകൻ ഒംകാർ പരമേശ്വർ ഒരു സയൻസ് ഫിക്ഷൻ നോവൽ എഴുതിയിട്ടുണ്ട്. 2060 The Covid Returns, but in the Metaverse” എന്നതാണ് പുസ്തകത്തിന്റെ പേര്.

ചാറ്റ് ജി പി ടി യാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്. ചിത്രങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. പൊളിച്ചു!

ഓൺലൈൻ പുസ്തകങ്ങൾ പോലും അവാർഡിന് പരിഗണിക്കാതെ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിക്കുന്നവരൊക്കെ ഒന്ന് കണ്ണ് തുറന്നു നോക്കുന്നത് നല്ലതാണ്. പുസ്തകം താളിയോലയിലാണോ പേപ്പറിൽ ആണോ കിൽഡിലിൽ ആണോ അതോ വായ്മൊഴി ആണോ എന്നതല്ല പ്രധാനം, അതിന്റെ വായനാനുഭവമാണ്. അത് ചാറ്റ് ജിപിടിയുടെ സഹായത്തോടെയോ ചാറ്റ് ജി പിടി മൊത്തമായിട്ടോ ആണ് നൽകുന്നതെങ്കിൽ എനിക്കെന്താണ് വിഷമം?

ഇതാണ് ഭാവി. ഓംകാറിന് ആശംസകൾ!

മുരളി തുമ്മാരുകുടി

May be an image of 2 people and text that says "2060 THE COVID RETURNS, BUT IN THE METAVERSE OMKAR PARAMESWAR "Intensely engaging book that makes you rethink the understanding about future, technology, survival and life." Dr. Kiran Bedi Former Governor of Puducherry IVORY BOOKS Ivory Books Ltd Uxbridge, England"May be an image of 1 person, newsagent and text

Leave a Comment