പൊതു വിഭാഗം

നമ്മുടെ വീടുകൾ എത്ര കാലം നിലനിൽക്കും?

വീട് എന്നാൽ മലയാളിക്ക് കിടപ്പാടം മാത്രമല്ല, ഇൻഷുറൻസും, അസ്തിത്വവും കൂടിയാണ്. അതുകൊണ്ട് തന്നെ ആചന്ദ്രതാരം നിലനിൽക്കും എന്ന മട്ടിലാണ് വീട് പണിയുന്നത്.

എന്നാൽ നമ്മുടെ ചുറ്റും നോക്കിയാൽ നൂറു വർഷം മുൻപുണ്ടായിരുന്ന ഒരു ശതമാനം വീടുകൾ പോലും ഇന്നില്ല, ഇന്നുള്ളതിന്റെ പത്തു ശതമാനം പോലും അടുത്ത നൂറു വർഷത്തിൽ ഉണ്ടാവുകയും ഇല്ല. ബഹുഭൂരിപക്ഷം വീടുകളും മുപ്പതോ നാല്പതോ വർഷത്തിനകം പൊളിച്ചു കളഞ്ഞു പുതിയ വീടുകൾ ഉണ്ടാക്കുന്നു. ബോംബായിലൊക്കെ ഒന്നാം തലമുറ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങി, അല്ലെങ്കിൽ പൊളിഞ്ഞു വീണു തുടങ്ങി.

ഇക്കാര്യം മനസ്സിലാക്കിയാൽ പിന്നെ വീടുകൾ ശരാശരി മുപ്പത് വർഷത്തേക്ക് എന്ന മട്ടിൽ പണിത് തുടങ്ങാം. അപ്പോൾ അത് നിർമ്മിക്കുന്ന രീതിയും വസ്തുക്കളും മാറും, ചിലവ് കുറയും, വസ്തുക്കളുടെ ഉപയോഗം ഏറെ കുറയും.

ഇതിന് മാനസിക അവസ്ഥയിൽ അല്പം മാറ്റം വേണം, അല്പം ചിന്തിച്ചാൽ മതി.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "Construction Cost ഒരാളുടെ ഐഡൻ്റിറ്റിയും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രകൃതമാ മലയാളി എല്ലാക്കാലവും ജീവിക്കാൻ വർഷത്തേക്ക് മതി ത്തിലാണ് ഒന്ന് എന്ന വീടിനെ മുൻപ് വരെ ര്യത്തിലും പുനർവിചിന്തനം അനിവാര്യമാകും. ജനിച്ചു വളർന്ന സ്‌ഥലത്തിന് അടുത്ത് എന്ന തിൽ നിന്ന് മാറി കൂടുതൽ ആരോഗ്യ സംവിധാ നങ്ങൾ, ഗതാഗത സൗകര്യം. സുരക്ഷ എന്നിവ ഇടങ്ങളിൽ വീട് വയ്ക്കാനായിരി ഇനി ആളുകൾ താൽപര്യപ്പെടുക. വീട് വർഷത്തേക്ക് യിലേക്ക് ഇനി കാര്യങ്ങൾ എന്നാൽ, സമീപനത്തിന് മുരളി തുമ്മാരുകുടി ദുരന്തനിവാരണ വിദഗ്‌ധൻ ത്തിനുള്ളിൽ തന്നെ മുകളിലുള്ളവരും പ്രായമാകുന്നതോടെ റിട്ടയർമെൻ്റ് ഹോമിലേ വർഷ അതുപോ വിദേശരാജ്യ ഏതൊരു നാട്ടി വരുന്നതോടെ പണിയുന്ന അവർ നമ്മുടെ താമസിക്കുകയോ ഈ രണ്ടൂ കാര്യങ്ങളും വീട് എങ്ങനെ, എവിടെ താമസിക്കാതെ വീടിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഫ്ലെക്‌സിബിൾ വാഴാൻ പോകു ഇഷ്ടത്തി റിഡിസൈൻചെ കാ ആണ് ന്നത്. അപ്പോൾ നനൂസരിച്ച് സ്ഥലം ഡിസൈനിലൂുള്ള, പമാറ്റം വരുത്താൻ കഴിയുന്ന വീടുകളാണ് ഇനി വരേണ്ടത്."May be an image of 1 person and text that says "വീട് ജൂൺ ലക്കം ഇപ്പോൾ വിപണിയിൽ പ്രായമാകുമ്പോൾ റിട്ടയർമെൻ്റ് ഹോമിലേക്ക് മാറുന്നവരുടെ എണ്ണം കൂടും. പഠനത്തിനും ജോലിക്കും വിദേശത്തു പോകുന്നവർ തിരിച്ചു വരാൻ താൽപര്യം കാണിക്കാതാകുമ്പോൾ നാട്ടിലെ വീടുകൾ ഒഴിഞ്ഞു കിടക്കും. ഒരു വീട് 30 വർഷത്തേക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറും മുരളി തുമ്മാരുകുടി, ദുരന്തനിവാരണ വിദഗ്‌ധൻ"

Leave a Comment