പൊതു വിഭാഗം

നഗരവികസനവും ഭൂമിയുടെ സംരക്ഷണവും

ലോകത്തെവിടെയും നഗരങ്ങൾ വികസനത്തിന്റെ പാതയിലാണ്. ഇപ്പോൾ തന്നെ ലോകത്തെ അറുപത് ശതമാനത്തിലധികം ആളുകൾ നഗരങ്ങളിൽ ആണ് ജീവിക്കുന്നത്. കേരളത്തിൽ അതി വേഗതയിൽ ആണ് നഗരവൽക്കരണം നടക്കുന്നത്.

നഗരപ്രാന്തങ്ങളിൽ ഉള്ള ഭൂമിയുടെ സ്വാഭാവിക രീതി നഗരവൽക്കരണം മാറ്റി മറിക്കുന്നു. പലയിടത്തും ഇത് പ്രളയത്തിനും മണ്ണിടിച്ചിലിനും ഒക്കെ കാരണമാകുന്നു. എല്ലായിടത്തും ആളുകളുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്നു.

എങ്ങനെയാണ് നഗരങ്ങളിലെ ഭൂമി പ്രകൃതിസൗഹൃദമായി പ്ലാൻ ചെയ്യാൻ സാധിക്കുന്നത് ?

ഈ വിഷയത്തെ പറ്റിയാണ് പുതിയ വെബ്ബിനാർ. ഈ  ഡിസംബർ മാസം പതിനാലാം തിയതി ഇന്ത്യൻ സമയം ഒന്പതര മുതൽ പത്തര വരെ.

നഗര വികസന വിഷയത്തിലോ, സിവിൽ എഞ്ചിനീയറിങിലോ ഒക്കെ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും പങ്കെടുക്കുമല്ലോ. പങ്കെടുക്കുന്നവർക്ക് യു എന്നിൽ നിന്നുള്ള  സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് – https://shorturl.at/hzL08

മുരളി തുമ്മാരുകുടി

May be an image of 3 people, map and text

Leave a Comment