പൊതു വിഭാഗം

കൊറോണ എന്ന വെല്ലുവിളി – ഇന്നലെ, ഇന്ന്, നാളെ.

നമ്മുടെ തലമുറ ഇന്നേവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ എന്നുള്ളതിൽ സംശയമില്ല. സാധാരണഗതിയിൽ ലോകത്തിലെ ഒരു രാജ്യമോ പ്രദേശമോ ഒരു യുദ്ധത്തെയോ ദുരന്തത്തെയോ നേരിടുന്പോൾ മറ്റു പ്രദേശങ്ങൾ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായം ചെയ്യാൻ അവർക്ക് സാധിക്കുന്നു. പക്ഷെ കൊറോണ ലോകത്തെ എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നതിനാൽ “തനിക്ക് താനും പുരക്ക് തൂണും” എന്ന മട്ടിലാണ് ലോകം.
 
എങ്ങനെയാണ് ലോകം കൊറോണയെ ഇതുവരെ നേരിട്ടത്, ഇപ്പോൾ നമ്മുടെ സ്ഥിതി എന്താണ്, ഇനി വരുന്ന നാളുകളിൽ എന്താണ് നമുക്ക് പ്രതീക്ഷിക്കാൻ പറ്റുന്നത്?
 
ഈ വിഷയങ്ങളിൽ സെപ്റ്റംബർ ഏഴാം തിയതി തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ ഒരു വെബ്ബിനാർ ഉണ്ട്.
 
ഇരിങ്ങാലക്കുടയിലെ St Joseph’s College (Autonomous), ബയോടെക്‌നോളജി വിഭാഗമാണ് ഓർഗനൈസ് ചെയ്യുന്നത്. രജിസ്റ്റർ ചെയ്യുക.
 
അപ്പോൾ തിങ്കളാഴ്ച കാലത്ത് കാണാം.
 
മുരളി തുമ്മാരുകുടി

Leave a Comment