പൊതു വിഭാഗം

ഓൺലൈൻ പഠനവും തൊഴിൽ സാധ്യതകളും

ഓൺലൈൻ വഴി മാത്രം പഠിപ്പിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന ഏറെ സ്ഥാപനങ്ങൾ ഇപ്പോൾ ഉണ്ട്. ലോക്ക് ഡൌൺ ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടം ഉണ്ടാക്കിയിരിക്കയാണ്.
ഓൺലൈൻ ആയി കോഴ്‌സുകൾ പഠിക്കാൻ പണം മുടക്കുന്നതിന് മുൻപ് ആളുകൾ ചോദിക്കുന്ന, ചോദിക്കേണ്ട മൂന്നു ചോദ്യങ്ങളുണ്ട്.
1. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയത്തിന് ഈ പഠന രീതി യോജിച്ചതാണോ?
2. നിങ്ങൾക്ക് കിട്ടുന്ന സർട്ടിഫിക്കറ്റുകൾക്ക് എന്ത് അംഗീകാരമാണ് ഉള്ളത്?
3. ഓൺലൈൻ പഠനവും അത് നൽകുന്ന സർട്ടിഫിക്കറ്റുകളും തൊഴിൽ രംഗത്ത് സഹായകരമാകുമോ?
ഈ കാര്യങ്ങൾ മനസ്സിലാക്കി തൊഴിലന്വേഷിക്കുന്നവരോടും തൊഴിൽ കൊടുക്കുന്നവരോടും സംസാരിച്ച് ഏറെ നാളത്തെ പ്ലാനിങ്ങിന് ശേഷം അന്താരാഷ്ട്രമായി Edgevarsity എന്നൊരു പുതിയ സംരംഭം ആരംഭിക്കുകയാണ്.
ഒരു വർഷം മുൻപേ തുടങ്ങിയ പ്ലാനിങ്ങ് ആണ്, ഇപ്പോൾ ഓൺലൈൻ പഠനവിപ്ലവത്തിന്റെ നടുക്കാണ് ലോഞ്ചിങ്ങ് എന്നേ ഉള്ളൂ.
ഈ ശനിയാഴ്ച (ജൂൺ 6) വൈകീട്ട് 3.45 PM ന് ഓൺലൈൻ ആയി ഈ പ്രസ്ഥാനം ആരംഭിക്കുകയാണ്. പെട്രോളിയം, ഏവിയേഷൻ എന്നീ രംഗങ്ങളിലെ സർട്ടിഫിക്കേഷൻ ആണ് ആദ്യം. കൂടുതൽ രംഗങ്ങളിലേക്ക് തീർച്ചയായും വരും.
എക്കോണമി താഴേക്ക് പോകുന്ന സമയത്ത്, പ്രത്യേകിച്ചും ഏവിയേഷൻ വിഭാഗത്തിൽ പുതിയതായി പഠിക്കുന്നതിൽ കാര്യമുണ്ടോ എന്ന് തോന്നാം. പക്ഷെ ഇപ്പോൾ തൊഴിൽ ഉള്ളവർക്കും, തൊഴിൽ തേടുന്നവർക്കും, തൊഴിൽ നഷ്ടപ്പെടുന്നവർക്കും ഞാൻ കൊടുക്കുന്നത് ഒരേ ഉപദേശമാണ്. ഈ ലോക്ക് ഡൌൺ കാലത്ത് നിങ്ങൾ നിർബന്ധമായും ചെയ്യേണ്ടത് പുതിയതായി എന്തെങ്കിലും പഠിക്കുക എന്നതാണ്. സാന്പത്തിക നില ക്രമേണ തിരിച്ചു വരും, പക്ഷെ ആ സമയത്ത് നമ്മൾ തയ്യാറാണോ എന്നതാണ് പ്രശ്നം.
 
ശനിയായഴ്ച വൈകിട്ട് ഓൺലൈനിൽ കാണാം.
 
മുരളി തുമ്മാരുകുടി

Leave a Comment