പൊതു വിഭാഗം

അച്ചാറും ജീവിതവും

ടോക്യോ വിമാനത്താവളത്തിൽ ഒരു ചെറുവിമാനവുമായി കൂട്ടിയിടിച്ച വിമാനത്തിൽ നിന്നും 379 യാത്രക്കാരും ജീവനക്കാരും മിനുട്ടുകൾക്കകം എമർജൻസി ഇവാക്വേഷൻ നടത്തിയ സംഭവം ശ്രദ്ധിച്ചോ എന്നറിയില്ല. ആളുകൾ എല്ലാം ഇറങ്ങി നിമിഷങ്ങൾക്കകം വിമാനം കത്തിയമർന്നു.

വിമാനത്തിൽ നിന്നിറങ്ങിയ യാത്രക്കാരിൽ ഒരാളുടെ കയ്യിൽപോലും ഒരു ഹാൻഡ്ബാഗ് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹാൻഡ്ബാഗ് എടുക്കാൻ യാത്രക്കാർ സമയമെടുക്കാതിരുന്നതാണ് ഈ വിജയത്തിന്റെ പിന്നിൽ എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അച്ചാർ സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരും എന്നു സാരം

മുരളി തുമ്മാരുകുടി

May be an image of 4 people, aircraft and text

Leave a Comment