പൊതു വിഭാഗം

നമ്മുടെ ബ്രോയുടെ പണിയാണ്…

ടൂറിസം രംഗത്ത് കേരളം കൈവരിച്ച വിജയത്തിൽ നിന്നും പഠിക്കാൻ മറ്റു സംസ്ഥാനങ്ങൾക്ക് താല്പര്യമുണ്ട്. കെ റ്റി ഡി സി യിൽ മാനേജിങ്ങ് ഡയറക്ടറായിരുന്ന പരിചയമുള്ള ബ്രോയെപ്പോലെ ഈ ആശയം വിപണനം ചെയ്യാൻ പറ്റിയ മറ്റൊരാളില്ല.
ടൂറിസം മാത്രമല്ല കേരളം മുന്നിട്ടു നിൽക്കുന്ന വിഷയങ്ങളിലെല്ലാം (സ്‌കൂൾ, ആശുപത്രി, കോ-ഓപ്പറേറ്റിവ് മൂവ്മെന്റ്, കുടുംബശ്രീ, എയർപോർട്ട് സോളാർ, സ്വകാര്യ ട്രാൻസ്‌പോർട്ട്) മറ്റു സംസ്ഥാനങ്ങൾക്കും വികസിത രാജ്യങ്ങൾക്കും കൺസൾട്ടൻസി നൽകി സംസ്ഥാനത്തിന് വൻ വരുമാനമുണ്ടാക്കാം എന്നൊരു വിശ്വാസം എനിക്കുണ്ട്. പലപ്പോഴും അത് പറഞ്ഞിട്ടുമുണ്ട്.
ബ്രോയെപ്പോലുള്ളവർക്ക് വേണ്ടത്ര പിന്തുണ കൊടുത്താൽ നമുക്ക് ധാരാളം അവസരങ്ങളുണ്ട്…
https://www.facebook.com/CMOKerala/photos/a.1262015850508138/2877355188974188/?type=3&theater
മുരളി തുമ്മാരുകുടി

Leave a Comment