പൊതു വിഭാഗം

തൊഴിൽ അന്വേഷകരുടെ ശ്രദ്ധക്ക്!

കഴിഞ്ഞ തവണ ദുബായിലെത്തിയപ്പോൾ വെൽക്കം റ്റു ഊട്ടി, ഗ്ലാഡ് റ്റു മീറ്റ് യു” എന്ന ബോർഡും പിടിച്ച് എയർപോർട്ടിൽ നിന്നത് എനിക്ക് പരിചയമില്ലാത്ത രണ്ടുപേരായിരുന്നു. ഷദീദയും സഫീറും.
എൻജിനീയർമാരായി ദുബായിൽ ജോലി ചെയ്യുന്ന ഇരുവരും സംഭാഷണ പ്രിയരും സൽക്കാര പ്രിയരുമാണ്. താല്പര്യമുള്ള വിഷയങ്ങൾ ധാരാളമുള്ളതുകൊണ്ട് സംസാരിച്ച് സമയം പോയതറിഞ്ഞില്ല.
 
ചർച്ചകൾക്കിടയിൽ ഗൾഫിൽ എത്തി ജോലി കിട്ടാനായി
Shadeedha Safeerഎന്തൊക്കെയാണ് ചെയ്തതെന്ന് വിശദീകരിച്ചു. വളരെ ശരിയായ രീതിയിലാണ് അവർ കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഇക്കാര്യങ്ങൾ ഒരു ലേഖനമായി എഴുതാമോന്ന് ഞാൻ ചോദിച്ചിരുന്നു. രണ്ടോ മൂന്നോ മാസങ്ങൾ എടുത്തിട്ടാണെങ്കിലും കാര്യങ്ങൾ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്.
 
എൻറെടുത്ത് ജോലിസാധ്യത അന്വേഷിച്ചു വരുന്നവരോട് ഞാൻ ആദ്യം ചോദിക്കുന്ന കാര്യം,
“എന്താണ് നിങ്ങളുടെ ലിങ്ക്ഡ് ഇൻ അഡ്രസ്സ്?” എന്നാണ്.
 
ഫൈനൽ ഇയർ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ പകുതി കുട്ടികൾക്ക് പോലും ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഇല്ല എന്നത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.
 
പുതിയ ലോകത്ത് ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഇല്ലാത്തവരെ ആരും സീരിയസായി എടുക്കില്ല.
 
ഫൈനൽ ഇയർ വിദ്യാർത്ഥികളും തൊഴിൽ അന്വേഷിക്കുന്നവരും ഒരു തൊഴിലിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ പ്ലാൻ ചെയ്യുന്നവരും ഈ കുറിപ്പ് വായിക്കണം, പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
 
Thank you Shadeedha Safeer നന്നായി എഴുതി. എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.
 
മുരളി തുമ്മാരുകുടി
 
https://dreamyshadez.wordpress.com/2019/09/03/looking-for-a-job-heres-what-i-did/

Leave a Comment