എല്ലാ ജൂൺ ഒന്നാം തിയതിയും ജനീവയിൽ ഒരു പരേഡ് ഉണ്ട്. പഴയ കാലത്തെ പൊതു ഗതാഗത സംവിധാനത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനാണ് ഇത്.
പഴയ കാലത്തെ കുറച്ചു ബസും ട്രാമും ഒക്കെ അവർ മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. അവ അന്ന് നിരത്തിൽ ഇറങ്ങും.
അക്കൂട്ടത്തിൽ ഇറങ്ങുന്ന ഒന്നാണ് കണ്ടക്ടർ. പീപ്പിയും ടിക്കറ്റ് റാക്കും ഒക്കെയായിട്ടുള്ള ഈ തൊഴിൽ ഇപ്പോൾ മ്യൂസിയം പീസാണ്.
2003 ലാണ് ഞാൻ ജനീവയിൽ എത്തുന്നത്. അന്നേ അവിടെ കണ്ടക്ടർ ഇല്ല. 1862 ലാണ് ജനീവയിൽ പൊതുഗതാഗതം തുടങ്ങുന്നത്. എന്നാണ് ഇതിൽ കണ്ടക്ടർ ഇല്ലാതായതെന്ന് വ്യക്തമല്ല, പക്ഷെ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്നുറപ്പാണ്.
ഈ നൂറ്റാണ്ടിൽ അവർ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്.
ഡ്രൈവർ ഇല്ലാതെ പൊതുഗതാഗതം കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്കുക.
ഇത്തരത്തിലുള്ള വാഹനങ്ങൾ സ്വിറ്റസലർലണ്ടിൽ ഇപ്പോൾ തന്നെ ഉണ്ട്. ഞാൻ യാത്ര ചെയ്തിട്ടുണ്ട്.
അപ്പോഴാണ് കണ്ടക്ടർ ഇല്ലാത്തതിനാൽ നമ്മൾ സർവീസ് നിർത്താൻ പറയുന്നത്.
ഈ യാത്ര എവിടേക്കാണ്?
മുരളി തുമ്മാരുകുടി
But who cares? Some people living in a community which are unsuitable for their brain. Some people shift their lives to other places comparatively match with their thinking. Remaining majority is ready to satisfied if they get basic needs like- food, sex & sleep