പൊതു വിഭാഗം

ഡ്രൈവർ ഇല്ലാത്ത ബസ്, കണ്ടക്ടർ ഇല്ലാത്ത ബസ്

എല്ലാ ജൂൺ ഒന്നാം തിയതിയും ജനീവയിൽ ഒരു പരേഡ് ഉണ്ട്. പഴയ കാലത്തെ പൊതു ഗതാഗത സംവിധാനത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനാണ് ഇത്.

പഴയ കാലത്തെ കുറച്ചു ബസും ട്രാമും ഒക്കെ അവർ മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. അവ അന്ന് നിരത്തിൽ ഇറങ്ങും.

അക്കൂട്ടത്തിൽ ഇറങ്ങുന്ന ഒന്നാണ് കണ്ടക്ടർ. പീപ്പിയും ടിക്കറ്റ് റാക്കും ഒക്കെയായിട്ടുള്ള ഈ തൊഴിൽ ഇപ്പോൾ മ്യൂസിയം പീസാണ്.

2003 ലാണ് ഞാൻ ജനീവയിൽ എത്തുന്നത്. അന്നേ അവിടെ കണ്ടക്ടർ ഇല്ല. 1862 ലാണ് ജനീവയിൽ പൊതുഗതാഗതം തുടങ്ങുന്നത്. എന്നാണ് ഇതിൽ കണ്ടക്ടർ ഇല്ലാതായതെന്ന് വ്യക്തമല്ല, പക്ഷെ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്നുറപ്പാണ്.

ഈ നൂറ്റാണ്ടിൽ അവർ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്.

ഡ്രൈവർ ഇല്ലാതെ പൊതുഗതാഗതം കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്കുക.

ഇത്തരത്തിലുള്ള വാഹനങ്ങൾ സ്വിറ്റസലർലണ്ടിൽ ഇപ്പോൾ തന്നെ ഉണ്ട്. ഞാൻ യാത്ര ചെയ്തിട്ടുണ്ട്.

അപ്പോഴാണ് കണ്ടക്ടർ ഇല്ലാത്തതിനാൽ നമ്മൾ സർവീസ് നിർത്താൻ പറയുന്നത്.

ഈ യാത്ര എവിടേക്കാണ്?

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "11:28 i× Dein Bike braucht Jetzt Eink. das jetzt bike-components.de ഹോം വാർത്ത കേരളം ചെലവുചുരുക്കാൻ കണ്ടക്ടറും ക്ലീനറുമില്ലാതെ സ്വകാര്യ ബസിൻ്റെ പരീക്ഷണ ഓട്ടം; യാത്രാക്കൂലി ബോക് സിൽ നിക്ഷേപിക്കാം; കാശില്ലാത്തവർക്ക് സൗജന്യ യാത്രയും; 'സർവീസ്' തടഞ്ഞ് മോട്ടർ വാഹന വകുപ്പ് Permalink April 28, 2022 02:03 e@il Credit NEUES V മലയാളി ബ്യൂറോ വടക്കഞ്ചേരി: ചെലവ് ചുരുക്കുന്നതിനായി കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ സർവീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎൻജി ബസ് മോട്ടർ വാഹന വകുപ്പിൻ്റെ നിർദ്ദേശത്തെത്തുടർന്ന് സർവീസ് നിർത്തി. marunadanmalayalee.com"May be an image of text that says "SWI swissinfo.ch Science S”gn In Menu The slow but steady progress of driverless buses in Switzerland HG HGE BELLE-IDEE NGuva H ፍ413015 When the Belle-Idée project is fully up and running, three shuttle buses will offer an on-demand door-to-door service at the Geneva hospital site. swissinfo.ch"

1 Comment

  • But who cares? Some people living in a community which are unsuitable for their brain. Some people shift their lives to other places comparatively match with their thinking. Remaining majority is ready to satisfied if they get basic needs like- food, sex & sleep

Leave a Comment