പൊതു വിഭാഗം

കിണറിന്റെ സ്ഥാനവും മഴക്കുഴിയുടെ ഡിസൈനും.

ഏറെ തെറ്റിദ്ധാരണകളും അന്ധവിശ്വാസവും ഉള്ള ഒരു കാര്യമാണ് കേരളത്തിൽ ‘കിണറിന് സ്ഥാനം കാണുക’ എന്നത്. ഇതിലെ സങ്കടകരമായ വസ്തുത എന്തെന്ന് വച്ചാൽ പാലക്കൊമ്പും മുറിച്ചു നടക്കുന്ന നാട്ടിലെ മന്ത്രവാദിയും സൂട് കേസിൽ ‘യന്ത്രവു’മായി വരുന്ന പാന്റിട്ട ജിയോളജിക്കാരനും ഒരു പോലെ വിശ്വസിക്കാൻ പറ്റാത്തവർ (unreliable) ആണ്. ഈ പ്രസ്ഥാനം നിലനിന്ന് പോകുന്നതിൻറെ പ്രധാന കാരണം കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ എവിടെ കുഴിച്ചാലും വെള്ളം കിട്ടും എന്നതാണ്. എന്നാലും കുറച്ചു ഡെക്കറേഷൻ കൂടെയുണ്ടെങ്കിലേ ആളുകൾക്ക് വിശ്വാസം വരൂ.
 
വാസ്തവത്തിൽ ഈ കിണറിന് സ്ഥാനം കണ്ടുപിടിക്കുക എന്നത് ഒട്ടും വിഷമമുള്ള കാര്യമല്ല. നമ്മുടെ സ്ഥലത്തിന്റെ ഒരു ഷാലോ ജിയോളജിക്കൽ ക്രോസ്സ് സെക്ഷൻ (ആദ്യത്തെ നൂറു മീറ്റർ) ഉണ്ടായിരിക്കുക എന്നതാണ് അടിസ്ഥാനമായി വേണ്ടത്. ലോകത്ത് ധാരാളം നാടുകളിൽ അതുണ്ട്, പല നാടുകളിലും ഞാൻ തന്നെ കുഴിച്ചു ലോഗ് ഉണ്ടാക്കി കൊടുത്തിട്ടുമുണ്ട്. നാട്ടിൽ ഇപ്പോൾ കുഴിക്കുന്ന കുഴൽ കിണറുകൾ ഉപയോഗിച്ച് തന്നെ നമുക്ക് ഏകദേശ ലോഗ് ഉണ്ടാക്കാം. ഇത്തരത്തിൽ പ്രാദേശികമായി ഒരു ലോഗ് ഉണ്ടെങ്കിൽ പിന്നെ കിണറിന് സ്ഥാനം കാണുക എന്നത് ആർക്കും ചെയ്യാവുന്ന കാര്യമാകും.
 
ഈ ലോഗിന് കിണർ കുഴിക്കാൻ മാത്രമല്ല, മഴക്കുഴിയുടെ നിർമ്മാണത്തിലും വലിയ പങ്ക് വഹിക്കാൻ കഴിയും. ശാസ്ത്രമല്ല, സാമൂഹ്യപാഠമാണ് അതിനെ നയിക്കുന്നത്.
എന്നെ അത്ഭുതപ്പെടുത്തിയത് ഇതാണ്. കേരളത്തിൽ എത്രയോ വർഷങ്ങളായി ജിയോളജി വകുപ്പ് നിലവിലുണ്ട്. എന്നിട്ടും ഇന്റർനെറ്റ് മുഴുവൻ തപ്പിയിട്ടും എനിക്ക് കേരളത്തിന്റെ ഒരു shallow geological cross section കിട്ടുന്നില്ല. കേരളത്തിൽ കിണറിനു സ്ഥാനം കാണുന്നവർക്ക് മാത്രമല്ല, മഴക്കുഴി ഡിസൈൻ ചെയ്യുന്നവർക്കിട്ടും ഒരു പണി കൊടുക്കാനാണ്. പക്ഷെ, വ്യക്തമായ ശാസ്ത്രം കൊണ്ട് വേണം അത് ചെയ്യാൻ. കേരളത്തിന്റെ ഒരു shallow geological cross section എവിടെയെങ്കിലും, ഇന്റെർനെറ്റിലോ പേപ്പറിലോ, കണ്ടിട്ടുള്ളവർ ഒന്ന് സഹായിക്കണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment