പൊതു വിഭാഗം

ഓൺലൈൻ ആയി പഠിപ്പിക്കുന്നത് എങ്ങനെ?

ഓൺലൈൻ ആയി പഠിപ്പിക്കുന്നതിന് കുറച്ചു നിർദ്ദേശങ്ങൾ തരാമെന്ന് പറഞ്ഞിരുന്നല്ലോ. ഈ സീരിസിലെ ആദ്യത്തെ വെബ്ബിനാർ ഈ വ്യാഴാഴ്ച (21 May 2020) രാവിലെ പത്തര മുതൽ പന്ത്രണ്ട് വരെ നടത്തുകയാണ്. കോളേജ് അധ്യാപകർക്ക് വേണ്ടിയാണ് പ്രധാനമായും ഈ സെഷൻ നടത്തുന്നത്.
എന്തൊക്കെ കാര്യങ്ങളാണ് അധ്യാപകർ ശ്രദ്ധിക്കേണ്ടത്?, പവർ പോയിന്റ് ഉപയോഗിക്കുന്നത് ശരിയാണോ?, എങ്ങനെയാണ് കുട്ടികളുടെ ക്ലാസിലെ പങ്കാളിത്തം ഉറപ്പാക്കുന്നത് ?, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരുടെ താല്പര്യങ്ങൾ എങ്ങനെയാണ് ഓൺലൈനിൽ സംരക്ഷിക്കാനാകുന്നത് ?, കുട്ടികൾ കോപ്പി അടിച്ചാൽ എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?, ഓൺലൈൻ ആയി എങ്ങനെയാണ് പരീക്ഷ നടത്തുന്നത്?, ഇത്തരം ചോദ്യങ്ങൾക്കാണ് ഈ സെഷൻ ഉത്തരം പറയാൻ ശ്രമിക്കുന്നത്.
 
ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം സെഷൻ നടക്കുന്പോളും അതിന് ശേഷവും ഉണ്ടാകും.
 
രജിസ്റ്റർ ചെയ്യുക. ലിങ്ക് പോസ്റ്ററിലും, ഒന്നാമത്തെ കമന്റായും കൊടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച കാണാം.
 
മുരളി തുമ്മാരുകുടി
Image may contain: Sasikumar Thummarukudy, text

Leave a Comment