നാഗ്പൂരിൽ ഒരു ശാസ്ത്രജ്ഞനായിട്ടാണ് എൻറെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്. 1988 മെയ് പതിമൂന്നാം തിയതി (മുദ്ര ശ്രദ്ധിക്കുക).
2022 ഏപ്രിൽ പതിനൊന്നിന് ബോണിൽ ചാർജ്ജ് എടുത്തു. ഏപ്രിൽ ഒന്നാം തിയതിയാണ് ചാർജ്ജ് എടുക്കണം എന്ന് കരുതിയത്, പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. (വീണ്ടും മുദ്ര !)
ഇതിനിടക്ക് കാൺപൂർ ഐ. ഐ. ടി.യിൽ നിന്നും പി. എച്ച്. ഡി. നാല് വർഷം
മൊത്തം 32 വർഷം
ആറു ജോലികൾ…
CSIR-National Environmental Engineering Research Institute, Nagpur Indira Gandhi Institute of Development Research (IGIDR) Brunei Shell Petroleum Petroleum Development Oman – PDO UN Environment Programme United Nations Convention to Combat Desertification
അഞ്ചു രാജ്യങ്ങളിൽ താമസിച്ചു ഇന്ത്യ, ബ്രൂണെയ്, ഒമാൻ, സ്വിറ്റ്സർലാൻഡ്, ഇപ്പോൾ ജർമ്മനി മുപ്പത് രാജ്യങ്ങളിൽ പ്രോജക്ടുകൾ ചെയ്തു ഇതിനിടയിൽ കാലം എത്രയോ മാറി ശമ്പളം ഇന്ത്യൻ രൂപയിൽ മുന്നൂറിരട്ടിയിലും അധികമായി (യു. എസ്. ഡോളറിൽ അറുപതിരട്ടിയും) വിസിറ്റിംഗ് കാർഡുകൾ പോലും മാറി കേബിൾ പോയി ഫാക്സ് വന്നു, പോയി ഇമെയിൽ വന്നു മൊബൈൽ ഫോൺ എത്തി QR കോഡ് വന്നു എൻറെ പേര് പോലും മാറി മുരളീധരനിൽ നിന്നും മുരളി തുമ്മാരുകുടിയിലേക്ക് യാത്ര എത്രയോ ചെയ്തു. ഭൂമിക്ക് എത്ര വലം വച്ച് കാണും? വെങ്ങോലയിൽ നിന്നും ബോണിലേക്ക് എഞ്ചിനീയറിൽ നിന്നും ഡയറക്ടറിലേക്ക് വിദ്യാഭ്യാസം മാത്രമാണ് ഈ യാത്രക്ക് ഇന്ധനമായിട്ടുള്ളത് അതുകൊണ്ടാണ് ഞാൻ എന്നും എപ്പോഴും കുട്ടികളെ വിദ്യ അഭ്യസിക്കുവാനും സ്വപ്നം കാണുവാനും പ്രോത്സാഹിപ്പിക്കുന്നത്. We are what we dream. Impossible is nothing മാറ്റം സാധ്യമാണ്
മുരളി തുമ്മാരുകുടി








Leave a Comment