പൊതു വിഭാഗം

സുസ്ഥിര നഗരം – നിങ്ങളുടെ സങ്കല്പം – ഫോട്ടോ മത്സരം

ഐക്യ രാഷ്ട്ര യൂണിവേഴ്സിറ്റിയുടെ ബോൺ കാന്പസ് ഒരു ഫോട്ടോ മത്സരം നടത്തുകയാണ്.

What does desirable and sustainable city look like? എന്നതാണ് വിഷയം.

പരിസ്ഥിതി, ഭവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡ് സുരക്ഷ, ഗ്രഫിറ്റി, മ്യൂസിയങ്ങൾ തുടങ്ങി ഒരു നഗരത്തിൽ നിങ്ങൾ കാണുന്നതും കാണാൻ ആഗ്രഹിക്കുന്നതും ആയ എന്തും ചിത്രത്തിന് വിഷയമാക്കാം.

നിങ്ങളുടെ നഗരത്തിൽ നിന്നോ നിങ്ങൾ സഞ്ചരിച്ച നഗരത്തിൽ നിന്നോ ഉള്ള ഏതു ചിത്രവും ആകാം. നിങ്ങൾ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണമെന്നോ ചിത്രം മനോഹരമാകണമെന്നോ നിർബന്ധമില്ല. ചിത്രങ്ങൾ മൊബൈൽ ഫോണിലോ കാമറയിലോ എടുത്തതാകാം.

ഏറ്റവും നല്ല ചിത്രങ്ങൾക്ക് സമ്മാനങ്ങൾ ഉണ്ട്, കൂടാതെ ഏറെ ചിത്രങ്ങൾ ഈജിപ്തിൽ നടക്കുന്ന അടുത്ത കാലാവസ്‌ഥ വ്യതിയാന സമ്മേളനത്തിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോൾ തന്നെ കേരളത്തിലെ അന്പത് ശതമാനത്തിലധികം ആളുകൾ നഗരത്തിലാണ് ജീവിക്കുന്നത്. ലോകത്തിലെ അനവധി നഗരങ്ങളിൽ മലയാളികൾ ജീവിക്കുന്നുണ്ട്. കേരളത്തിൽ നിന്നും ലോകത്തെ അനവധി പ്രദേശങ്ങളിൽ നിന്നും മലയാളികളിൽ നിന്നും ആയിരക്കണക്കിന് ചിത്രങ്ങൾ ഈ മത്സരത്തിൽ വരണമെന്നും വരുന്ന ചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ നമ്മുടെ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തണം എന്നുമാണ് എൻറെ ആഗ്രഹവും ആശയവും.

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് – https://bit.ly/3QqUEMs

മുരളി തുമ്മാരുകുടി

Leave a Comment