പൊതു വിഭാഗം

വീണ്ടും മുങ്ങിമരണം…

കഴിഞ്ഞ ദിവസം ദുബായിൽ അഞ്ഞൂറോളം സ്‌കൂൾ വിദ്യാർത്ഥികളോട് പുതിയ ലോകത്തെ തൊഴിൽ/വിദ്യാഭ്യാസ സാധ്യതകൾ സംസാരിക്കുകയായിരുന്നു. മുൻ നിശ്ചയിച്ച വിഷയം കരിയർ ആണെങ്കിലും കിട്ടിയ അവസരം ഉപയോഗിച്ച് രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു.
 
1. അപകടം എന്നത് മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. ആർക്കും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം.
 
2. ദുരന്തം ഉണ്ടാകുന്പോൾ മുൻ-പിൻ നോക്കാതെ എടുത്തു ചാടുന്നതല്ല, ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ശരിയായ ദുരന്ത ലഘൂകരണം.
 
കേരളത്തിൽ ഒരു വർഷത്തിൽ ആയിരത്തിലേറെ പേർ മുങ്ങിമരിക്കുന്ന സാഹചര്യവും ഞാൻ അവരോട് സംസാരിച്ചു.
ഇന്നിപ്പോൾ വീണ്ടും മുങ്ങിമരണങ്ങൾ. ഒരാളെ രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമൻ, പിന്നെ മൂന്നാമൻ…
 
അഗ്നിയും ഉയരമുള്ള കേട്ടിടങ്ങളും പോലെ ആളുകളിൽ ഭയമുളവാക്കുന്ന വാണിങ് നൽകിയില്ല ജലം നമ്മെ കൊല്ലുന്നത്. സ്നേഹിച്ച്, മാടിവിളിച്ച്, പ്രലോഭിപ്പിച്ചാണ്. ഒഴുക്കുണ്ടെങ്കിൽ ഒരടി വെള്ളം മതി മുങ്ങിമരിക്കാൻ. അഞ്ചു മിനുട്ട് പോലും വേണ്ട മരണം സംഭവിക്കാൻ.
 
സുരക്ഷിതരായിരിക്കുക. സ്വയ രക്ഷ നോക്കാതെ ഒരുകാരണവശാലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങരുത്. സുഹൃത്തുക്കൾ സാഹസത്തിനു തുനിയുന്പോൾ തടയുക, അതാണ് യഥാർത്ഥ ഹീറോയിസം.
 
മുരളി തുമ്മാരുകുടി
 
https://www.manoramaonline.com/news/latest-news/2019/11/16/kottayam-meenachil-river-students-three-drowned.html

Leave a Comment