പൊതു വിഭാഗം

യുണൈറ്റഡ് വേൾഡ് കോളേജ് – അഡ്മിഷൻ തുടങ്ങുന്നു

ഏറെ പ്രശസ്തമായ യുണൈറ്റഡ് വേൾഡ് കോളേജ് എന്ന സ്ഥാപനത്തെ പറ്റി കഴിഞ്ഞ വർഷം ഞങ്ങൾ ഒരു വെബ്ബിനാർ നടത്തിയിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ പ്ലസ് റ്റു ലെവലിൽ മാത്രം പഠിപ്പിക്കുന്ന ഒരു ആഗോള സ്ഥാപനമാണ്. ഇന്ത്യയിൽ അതിന്റെ ആസ്ഥാനം പൂനെ ആണ്. ലോകത്ത് മറ്റു പതിനെട്ട് സ്ഥലങ്ങളിൽ കൂടി UWC ക്യാന്പസുകൾ ഉണ്ട്. ലോകത്തെവിടെയും ഉള്ള വിദ്യാർത്ഥികൾക്ക് ഈ കാന്പസുകളിൽ എവിടെയും പഠിക്കാം. ലോകത്തെവിടെനിന്നും ഉള്ള അധ്യാപകരുമുണ്ട്. ഐ. ബി. കരിക്കുലം ആണ്. ഇതൊക്കെ കാരണം ഈ കോളേജിൽ പഠിക്കുന്നവർ കരിയറിന്റെ ഒരു ഉന്നത തലത്തിലേക്ക് കയറിപ്പോകുന്നു.

അക്കാദമിക് മികവ് മാത്രമല്ല, മൊത്തം വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ് കോളേജിലേക്കുള്ള അഡ്മിഷൻ. ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ ഔദ്യോഗികമായി വലിയ ഫീസ് ആണ്, എന്നാൽ അഡ്മിഷൻ കിട്ടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സാന്പത്തിക നിലവാരം അനുസരിച്ച് ആവശ്യത്തിന് സ്‌കോളർഷിപ്പ് നൽകും.

ഇത്തരത്തിൽ വളരെ പ്രത്യേകതകൾ ഉള്ള സ്ഥാപനം ആണെങ്കിലും കേരളത്തിൽ ഇതിനെ പറ്റി അധികം ആളുകൾ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം വരെ നൂറിൽ താഴെ ആളുകൾ ആണ് കേരളത്തിൽ നിന്നും ഇവിടെ അപേക്ഷിച്ചത്, വളരെ കുറച്ചു പേർക്ക് മാത്രമേ അഡ്മിഷൻ കിട്ടാറുള്ളൂ. പക്ഷെ ഞങ്ങളുടെ
Mentorz4u വെബ്ബിനാറുകൾക്ക് ശേഷം അപേക്ഷകരുടെയും അഡ്മിഷൻ കിട്ടിയവരുടെയും എണ്ണം പലമടങ്ങായി.

അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ തുടരുകയാണ്. അതുകൊണ്ട് സ്‌കൂളിനെ പറ്റിയും അഡ്മിഷൻ രീതികളെ പറ്റിയും വീണ്ടും ഒരു വെബ്ബിനാർ നടത്തുകയാണ്, ഈ ശനിയാഴ്ച 17 വൈകീട്ട് ഏഴുമണിക്ക്.

UWC ഇന്ത്യ കമ്മിറ്റിയുടെ മേധാവിയായ അഫ്‌ഷ സേഥ്, UWC പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ യു. എൻ. ഉദ്യോഗസ്ഥയുമായ അർപ്പിത ഇവരാണ് സംസാരിക്കുന്നത്. ഞാനും ഉണ്ടാകും.
Neeraja Janaki ആണ് മോഡറേറ്റ് ചെയ്യുന്നത്.

നിങ്ങളുടെ കുട്ടികൾ/ നിങ്ങളുടെ സ്‌കൂളിലെ കുട്ടികൾ/ ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കുട്ടികൾ പത്തിലോ പതിനൊന്നിലോ ആണെങ്കിൽ ഈ വെബ്ബിനാറിൽ പങ്കെടുക്കൂ.

പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും ദയവായി ഒന്ന് ഷെയർ ചെയ്തു തരണം. രെജിസ്ട്രേഷൻ ലിങ്ക് താഴെ ഉണ്ട്.

നന്ദി, എല്ലാവർക്കും!

മുരളി തുമ്മാരുകുടി

May be an image of 4 people and text

Leave a Comment