പൊതു വിഭാഗം

പോകേണ്ട ഒരു യാത്ര…

നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്, അഞ്ച് ഭൂഖണ്ഡങ്ങളും കണ്ടിട്ടുമുണ്ട്.
 
“ഇനി എവിടെ എവിടെ എങ്കിലും യാത്ര പോകണം എന്നുണ്ടോ?”
തീർച്ചയായിട്ടും. യാത്ര എന്നത് ഒരു ഹരമാണ്. ചെയ്യുന്തോറും കൂടുതൽ കൂടുതൽ ചെയ്യാൻ തോന്നും.
 
ഇനിയുള്ള പ്ലാനുകളിൽ ഏറ്റവും താല്പര്യമുളളതും സാധ്യത ഉള്ളതും ട്രാൻസ് സൈബീരിയൻ റെയിൽവേയിൽ മോസ്‌കോ മുതൽ മംഗോളിയ വഴി ബീജിംഗ് വരെ ഉള്ളൊരു യാത്രയാണ്.
 
എൻറെ സുഹൃത്തുക്കളായ ഈദും ഗഫൂറും കഴിഞ്ഞ വർഷം ഈ യാത്ര ചെയ്തിരുന്നു. യാത്രയിലെ കാഴ്ചകൾ ഈദ് എഴുതിയിരുന്നു. ഇപ്പോൾ യാത്ര ചെയ്യുന്നതിന്റെ ലോജിസ്റ്റിക്സ് ഗഫൂർ എഴുതുന്നു.
സൗകര്യവും താല്പര്യവുമുള്ളവരെല്ലാം ഈ യാത്ര പോയി നോക്കണം.
 
പറ്റിയാൽ 2020 സമ്മർ മാസങ്ങളിൽ ഒരു യാത്ര പോയാലോ എന്നുണ്ട്. കൂടെ കൂടാൻ താല്പര്യമുള്ളവർ ഒന്ന് കൈ പൊക്കണം, നമുക്ക് പത്തോ ഇരുപതോ പേർക്ക് ഒരുമിച്ച് പോകാം. ഉടനീളം വോഡ്ക പേ ചർച്ച ആവുകയും ചെയ്യാം.
 
മുരളി തുമ്മാരുകുടി
 
Gafoor Kondotty Eid Kamal T

Leave a Comment