പൊതു വിഭാഗം

ധനകാര്യ സാക്ഷരത!

മസാല ബോണ്ട് വിഷയത്തിൽ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കിന്റെ മറുപടി പ്രസംഗം എക്കണോമിക്സ് ക്‌ളാസ്സ് പോലെ ആയി.
 
കേരളത്തിൽ മൊത്തം, എം എൽ എ മാരിൽ ഉൾപ്പെടെ ധനകാര്യ സാക്ഷരതയുടെ വലിയ കുറവുണ്ട് എന്ന് ബോണ്ട് ചർച്ചകളുടെ സമയത്ത് വ്യക്തമായിരുന്നു. എന്തുകൊണ്ടാണ് ഡോളർ ബോണ്ടിന് റുപ്പീ ബോണ്ടിനെക്കാൾ പലിശ കുറവെന്ന അടിസ്ഥാന കാര്യം പോലും പലപ്പോഴും ആളുകൾക്ക് വ്യക്തമല്ല.
 
സക്കർബർഗിനെ ചോദ്യം ചെയ്ത ചില അമേരിക്കൻ നിയമ നിർമ്മാതാക്കളുടെ ഡിജിറ്റൽ സാക്ഷരത കാണുന്പോഴും ഇത് തന്നെയാണ് ഓർമ്മ വരുന്നത്.
 
ലെജിസ്ളേച്ചറിൽ ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും ഇടപെടേണ്ടി വരുമെങ്കിലും ലോകത്തിലെ എല്ലാ വിഷയങ്ങളിലും അവർക്ക് അറിവുണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കാൻ പറ്റില്ലല്ലോ. ബിറ്റ് കോയിൻ പോലെ, ഡിജിറ്റൽ സെക്യൂരിറ്റി പോലെ, ഡാമുകളുടെ സുരക്ഷ പോലെ സാങ്കേതികമായി സങ്കീർണ്ണമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുൻപ് നിയമ നിർമ്മാതാക്കൾക്ക് വേണ്ടി കുറച്ചു സ്റ്റഡി ക്‌ളാസ്സ് നടത്തുന്നത് നല്ലതാണ്. നമുക്ക് അങ്ങനെ ഒരു സംവിധാനം ഉണ്ടോ എന്തോ?
 
ആർത്തവവും പൂരവും വെടിക്കെട്ടും ചർച്ചയാകുന്ന നിയമസഭയിൽ നിയോലിബറലിസവും കെനീഷ്യൻ എകണോമിക്‌സും, ബോണ്ടും, സ്റ്റോക്ക് എക്സ്ചേഞ്ചും ചർച്ച ചെയ്യപ്പെടുന്നത് കാണുന്പോൾ ഒരു സന്തോഷം. കുറച്ചൊക്കെ മാറ്റങ്ങൾ വരുന്നുണ്ട്.
 
ഈ ചർച്ചകൾക്കിടയിലും പഴയ രാഷ്ട്രീയവും പിതൃസ്മരണയും കാണുന്പോൾ ആ സന്തോഷം അല്പം കുറയുന്നു.
 
ശ്രീ. തോമസ് ഐസക്കിന്റെ പ്രസംഗം ഒന്നാമത്തെ കമന്റായി ഉണ്ട്. ബോണ്ടിറക്കിയതും അതിൻറെ പലിശ നിരക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്ന് കേട്ടിരിക്കുന്നത് നല്ലതാണ്.
 
മുരളി തുമ്മാരുകുടി
 
 

Leave a Comment