പൊതു വിഭാഗം

ദുരന്ത കാലത്തെ സഹായങ്ങൾ…

അൻപത് കോടി മൃഗങ്ങളാണ് ആസ്ട്രേലിയയിലെ അഗ്നിബാധയിൽ വെന്തുമരിച്ചത് എന്നാണ് ഒരൂഹ കണക്ക് പറയുന്നത്. പൊള്ളലേറ്റ മൃഗങ്ങൾ അനവധി, അവയെ രക്ഷിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നു.
 
ഈ മൃഗങ്ങളെ രക്ഷിക്കാൻ വേണ്ടി കയ്യുറകളും പുതപ്പും അടങ്ങിയ അനവധി വസ്തുക്കൾ ലോകത്തെന്പാടുനിന്നും ആളുകൾ അയക്കുന്നു. കാനഡയിൽ നിന്ന് തന്നെ ആറു വിമാനം നിറയെ മൃഗങ്ങൾക്കായുള്ള വസ്തുക്കൾ അയക്കുകയാണ്.
ഇതൊക്കെ നമുക്കിപ്പോൾ പരിചയമായി. കേരളത്തിലോ ചെന്നൈയിലോ എന്തിന് ആസ്സാമിൽ വരെ ദുരന്തം ഉണ്ടാകുന്പോൾ അവിടേക്ക് ഭക്ഷണവും വസ്ത്രവും വെള്ളവും അയക്കുന്നത് നമ്മൾ ഇപ്പോൾ ഒരു ശീലമാക്കിയിരിക്കയാണല്ലോ.
 
ഇതൊരു നല്ല ശീലമല്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഭക്ഷണവും വസ്ത്രവും വെള്ളവും ദൂരെ നിന്നും അയക്കേണ്ടി വരും. അതുകഴിഞ്ഞാൽ ആളുകൾക്ക് ആവശ്യമായത് എന്തായാലും അവർ താമസിക്കുന്നതിന്റെ ഏറ്റവും അടുത്ത് നിന്ന് തന്നെ മേടിക്കുന്നതാണ് നല്ലത്. ദൂരെയുള്ളവർ അതിന് വേണ്ട പണം അയച്ചു കൊടുക്കുകയാണ് ശരിയായ കാര്യം.
 
“ഇയ്യാൾക്ക് ദുരന്ത നിവാരണത്തെ പറ്റി ഒരു കുന്തവും അറിയില്ല”
“ആരെങ്കിലും സഹായിക്കാൻ പോകുന്പോൾ നിങ്ങൾ എന്തിനാണ് അത് മുടക്കുന്നത് ?”
“അസാമിൽ ഒരു കുട്ടി വെള്ളം കിട്ടാതെ മരിച്ചാൽ അതിൽ സാറിനും ഉത്തരവാദിത്തം ഉണ്ടാകും”
എന്നിങ്ങനെ പല തരത്തിൽ ഞാൻ പഴി കേട്ടിട്ടും ഉണ്ട്. എന്നാലും ഓരോ ദുരന്തകാലത്തും ഈ കാര്യം ഞാൻ വീണ്ടും വീണ്ടും പറയാറുണ്ട്. കാരണം അനവധി ദുരന്തങ്ങളിൽ അനവധി വർഷം അനവധി രാജ്യങ്ങളിലെ പരിചയം വച്ച് ദൂര ദേശത്തുനിന്നും വസ്തുക്കൾ അയച്ചുകൊടുക്കുന്നത് തെറ്റായ കാര്യമാണെന്ന് എനിക്കറിയാം.
 
ഇനി ഓസ്ട്രലിയക്കാർ പറയുന്നതെന്താണ് എന്ന് നോക്കാം.
 
“Unfortunately, what usually happens is local communities become overwhelmed very quickly with donated goods,” emergency official in New South Wales Jeremy Hillman told broadcaster ABC on 7 January.
“THANK YOU for your support, solidarity, kind words & thoughts, and crafted items so far. We ask you, PLEASE do not send any more items to Australia.”
 
ഇതൊരു കേരളാ പ്രശ്നം മാത്രമല്ലെന്ന് മനസ്സിലായല്ലോ.
Too much stuff is an all too common problem during a disaster, says Juanita Rilling, director of the Center for International Disaster Information in the US.
“Certainly in the last 50 years worldwide, the response to almost every major emergency has been affected by a flood of unsolicited donations that get in the way,” she told the BBC.
 
Ms Rilling says that if you want to help when a disaster strikes, the best thing to do is send money to a reputable organisation working on the ground – even if all you can afford is a few dollars.
“People are suspicious about sending cash,” she says. “The trick is to identify who is actually working in the area and donate to them.”
 
ഓക്കേ, അപ്പൊ മുൻപ് പറഞ്ഞത് തന്നെ ഒന്ന് കൂടി പറയാം.
ഒരു ദുരന്തമുണ്ടായാൽ, നിങ്ങൾക്ക് നല്കാൻ പറ്റുന്നതിൽ പരമാവധി പണം, അതെത്ര ചെറുതാണെങ്കിലും ദുരന്തനിവാരണ രംഗത്ത് മുൻ നിരയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആയ സ്ഥാപനങ്ങൾക്ക് കൊടുക്കുക. അവർ ദുരന്തത്തിൽ അകപ്പെട്ടവർക്ക് എന്താണോ ഏറ്റവും ആവശ്യം അത് വാങ്ങി നൽകും. വസ്തുക്കൾ അയക്കുന്ന ചിലവ് ഒഴിവാക്കാം, ആ പണം ദുരന്തം ഉണ്ടായ നാട്ടിൽ ചിലവാകുന്പോൾ അവിടുത്തെ സന്പദ്‌വ്യവസ്ഥക്ക് ഗുണമാകുന്നു. അതുകൊണ്ട് പണമയക്കാൻ ഒട്ടും മടിക്കേണ്ട, വസ്തുക്കൾ അയക്കാതിരിക്കാൻ ശ്രമിക്കുക.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-us-canada-51197129

Leave a Comment