പൊതു വിഭാഗം

ഒരു ലൈംഗിക കുറ്റവാളി രജിസ്റ്റർ എന്നാണ് ഉണ്ടാകുന്നത്?

“തിരുവനന്തപുരം: പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍കുട്ടിയെന്ന  കബീര്‍ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നയാളാണെന്ന് പോലീസ്. കൊല്ലത്ത് വെച്ചാണ് പ്രതിയെ പിടൂകൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷന്‍ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.”

ഒരിക്കൽ കുറ്റകൃത്യം ചെയ്ത് ജാമ്യത്തിൽ പുറത്തിറങ്ങിയവരോ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരോ ആയ ആളുകൾ വീണ്ടും അതേ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന കേസുകൾ ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിൽ സാധാരണമാണ്.

അതുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്നവരുടെ ഒരു “Sex Offenders Registry” ഉണ്ടാക്കുന്നത്. നമ്മുടെ ചുറ്റുവട്ടത്തും അത്തരത്തിലുള്ള ആളുകൾ ജീവിക്കുന്നുണ്ടോ, ഓരോ പോലീസ് സ്റ്റേഷനതിർത്തിയിലും അത്തരത്തിൽ എത്ര പേർ ഉണ്ട് എന്നതൊക്കെ അവിടുത്തെ ജനങ്ങൾക്കും പോലീസിനും കൃത്യമായി അറിയാം. കുട്ടികളുമായി ബന്ധപ്പെട്ട തൊഴിലുകൾക്ക് (സ്‌കൂൾ ബസിന്റെ ഡ്രൈവർ, സ്‌കൂളിലെ സെക്യൂരിറ്റി ഗാർഡ്) ആളുകളെ നിയമിക്കുന്നതിന് മുൻപ് അവരുടെ പേര് രജിസ്‌ട്രിയിൽ ചെക്ക് ചെയ്യുകയും ചെയ്യാം.

ഇങ്ങനെ ഒന്ന് കേരളത്തിലും വേണമെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തവർ വീണ്ടും വീണ്ടും അതുതന്നെ ചെയ്യുന്ന സാഹചര്യം കാണുന്പോൾ കഷ്ടവും വിഷമവും തോന്നുന്നു.

മുരളി തുമ്മാരുകുടി

Leave a Comment