പൊതു വിഭാഗം

എന്താടോ നന്നാവാത്തെ?

കോതമംഗലത്ത് ഹോസ്റ്റലിൽ താമസിക്കുന്ന മകൾ വെടിയേറ്റ് മരിച്ചു എന്ന വാർത്ത കണ്ണൂരിൽ ടീവിയിൽ കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മാനസികാഘാതം മനസിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ എന്നാണ് നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകുന്നത്?
മരിച്ച കുട്ടിയുടെ പേര് ഉടൻ വിളിച്ചുപറയാൻ ഇത് കാവിലെ പാട്ടുമത്സരമോ വെടിവഴിപാടോ ഒന്നുമല്ലല്ലോ.
അപകടത്തിൽ മരിച്ചവരുടെ ഏറ്റവുമടുത്ത ബന്ധുക്കളെ വിവരമറിയിച്ച് കൗൺസെൽ ചെയ്തതിനു ശേഷം, അവരുടെ സമ്മതത്തോടെ, സമ്മതമുണ്ടെങ്കിൽ മാത്രം, പേരുകൾ മീഡിയയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യാവകാശത്തിൻറെ അടിസ്ഥാനവും അതറിയുന്ന മാധ്യമങ്ങൾ ലോകത്ത് ചെയ്യുന്നതും.
എന്നാണ് നമ്മുടെ മാധ്യമങ്ങൾ നൂറ്റാണ്ട് കടക്കുന്നത്?
കഷ്ടംതന്നെ മൊതലാളീ…
മുരളീ തുമ്മാരുകുടി
May be an image of 2 people and text that says "08:20 manoramaonline.com Done മലയാള E-PAPER TOP NEWS മനോരമ PREMIUM പരസ്യം KERALA INDIA WC Azoren Sicheres Reiseziel Reisen den Azoren oder zwischen den insein? Erfahren Sie mehr. n000 Visit Azores HOME Mehr wissen NEWS KERALA മാനസയുടെ മരണം അറിഞ്ഞത് ടിവി വാർത്തയിൽ; അലറിക്കരഞ്ഞ് വാക്കുകളില്ലാതെ അമ്മ മനോരമ ലേഖകൻ JULY 2021 7:08 M IST শ Video-Chatmit INSTALL"

Leave a Comment