പൊതു വിഭാഗം

എത്താറായി…

ഡിസംബർ അവസാനം പതിവുപോലെ കേരളത്തിൽ ഉണ്ട്.
എറണാകുളത്ത് ‘Future of Migration’ (21 ഡിസംബർ) ‘Kochi in a Changing Climate’ (4th ജനുവരി) എന്നിങ്ങനെ രണ്ടു സെഷൻ ഉണ്ട്. സ്ഥലവും സമയവും പിന്നെ പറയാം.
 
ഇരുപത്തി അഞ്ചാം തിയതി ഉച്ചക്ക് രണ്ടു മണിമുതൽ വെങ്ങോലയിൽ തുമ്മാരുകുടിയിൽ കേക്ക് പേ ചർച്ച ആണ്.
 
ഇരുപത്തി ഏഴാം തിയതി വൈകീട്ട് ആലപ്പുഴയിൽ കേരള യുക്തിവാദി സംഘം സമ്മേളനത്തിൽ ഉണ്ടാകും.
 
തൃശൂരിൽ മുപ്പതാം തിയതി വൈകീട്ട് ചായ് പേ ചർച്ച ഉണ്ട്. (രാത്രി ഗുരുവായൂരിൽ ഭോജനം!).
 
ഒന്നാം തിയതി രാവിലെ കൊല്ലം ടി കെ എം എഞ്ചിനീയറിങ്ങ് കോളേജിൽ Resilient Kerala യെ പറ്റി സംസാരിക്കുന്നു.
ജനുവരി ഒന്നാം തിയതി വൈകീട്ട് മുതൽ മൂന്നു ദിവസം തിരുവനന്തപുരത്ത് ലോക കേരളസഭയിൽ ഉണ്ടാകും.
 
പപ്പടവട വീണ്ടും തുറന്ന സാഹചര്യത്തിൽ പപ്പടവട പേ ചർച്ച ഉണ്ടാകാതെ പറ്റില്ലല്ലോ. മിനുവിന്റെ ഡേറ്റ് കിട്ടണം.
 
ഇനി വേറെ ക്വോട്ടേഷൻ ഒന്നും എടുക്കുന്നില്ല.
 
കൃത്യം സ്ഥലവും സമയവും ഒക്കെ പിന്നെ പറയാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment