കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് പറവൂരിലെ H4H അഥവാ Help for Helpless. റോഡപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നത് വരെ ധാരാളം സേവനങ്ങൾ ഇവർ ചെയ്യുന്നുണ്ട്. പറവൂരിലെ ഒരു സംഘം ഡോക്ടർമാരും മറ്റു സന്നദ്ധ പ്രവർത്തകരുമാണ് ഇതിന് പിന്നിൽ. കെടാമംഗലത്തും തത്തപ്പള്ളിയിലുമായി പല ബ്രാഞ്ചുകളും ഇവർക്കുണ്ട്.
ഈ ഞായറാഴ്ച, മെയ് പതിമൂന്നിന്, അവരുടെ വാർഷിക സമ്മേളനമാണ്. രാവിലെ മുതൽ ഞാൻ പറവൂരിൽ ഉണ്ടായിരിക്കും. വൈകിട്ട് മൂന്നു മണിക്ക് ഒരു ചായ് പേ ചർച്ചയുമുണ്ട്.
പറവൂരിലും ചുറ്റുവട്ടത്തും ഉള്ളവരിൽ എന്നെ കാണണമെന്നുള്ളവർക്കും പരിപ്പുവട കഴിക്കാൻ ഇഷ്ടമുള്ളവർക്കും പറ്റിയ ചാൻസ് ആണ്, കളയരുത്.
മുരളി തുമ്മാരുകുടി
Leave a Comment