പൊതു വിഭാഗം

Battle of Sexes

മലയാള സിനിമയിൽ പുരുഷാധിപത്യം സിനിമാക്കഥകളിൽ മാത്രമല്ല തൊഴിൽ രംഗത്തും ഉണ്ടെന്നാണല്ലോ വാർത്തകൾ വരുന്നത്. നായക താരങ്ങൾക്ക് കിട്ടുന്നതിന്റെ പത്തിലൊന്നു പോലും പ്രതിഫലം നായികയായി അഭിനയിക്കുന്നവർക്ക് കിട്ടാറില്ല എന്നും കേട്ടിട്ടുണ്ട്. സിനിമാ രംഗത്ത് സ്ത്രീകളോടുള്ള വിവേചനം ലോകവ്യാപകമാണ്. ഹോളിവുഡിലും വനിതാ താരങ്ങൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ പ്രതിഫലം ആണ് കിട്ടുന്നത്. അത് കൊണ്ട് തന്നെ നായികയേക്കാൾ കൂടുതൽ കൊടുത്ത പ്രതിഫലം പുരുഷ താരങ്ങൾ വേണ്ടെന്നു വച്ചു എന്ന ഈ വാർത്ത ആശാവഹം ആണ്.
“It’s not about, ‘Women are this and men are that.’ It is, ‘We are all the same, we are all equal, we all deserve the same respect and the same rights.”

ഇങ്ങനെ ഒക്കെ നായകന്മാർ ചിന്തിക്കുന്ന ഒരു കാലം നമ്മുടെ സിനിമാ ലോകത്തും ഉണ്ടാകുമോ? കണ്ടിടത്തോളം ഇല്ല, കാണുന്ന ഭാവിയിൽ ഉണ്ടാകാനും വഴിയില്ല. അപ്പോൾ അവകാശ നിഷേധത്തിന് വേണ്ടി ഒരുമിച്ച് പോരാടേണ്ടി വരും. അത് കൊണ്ട് മലയാള സിനിമാ രംഗത്തെ സ്ത്രീകൾ ഒരുമിച്ച് വന്ന് അവരുടെ അവകാശങ്ങളെ പറ്റി സംസാരിക്കുന്നത് സ്ത്രീ ശാക്തീകരണത്തെ പറ്റിയുള്ള ഏത് സിനിമയെക്കാളും ശക്തിമത്താണ്. ഇന്ത്യയിൽ ഇത് ആദ്യമാണെന്ന് തോന്നുന്നു, ലോകത്ത് തന്നെ അധികം മാതൃകകൾ ഒന്നുമില്ല.

രാഷ്ട്രീയത്തിലും വിവിധ പാർട്ടികളിലുമുള്ള സ്ത്രീകൾ, രാഷ്ട്രീയമായി അവരുടെ പാർട്ടികളിലും വിശ്വാസത്തിലും ഉറച്ചു നിൽക്കുമ്പോഴും, രാഷ്ട്രീയ രംഗത്തിറങ്ങുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി, അവർക്ക് അവസരങ്ങൾ ഏറെ കുറവായതിനെ പറ്റി സംസാരിക്കാനും രാഷ്ട്രീയ വൈരം മറന്ന് ഒരുമിച്ച് പോരാടാനും ഒരു പ്ലാറ്റ്‌ഫോമിൽ വരണം എന്നാണ് എന്റെ അഭിപ്രായം.

Women in Cinema Collective ന് അഭിവാദനങ്ങൾ!

http://www.bbc.co.uk/newsbeat/article/40531880/emma-stone-male-co-stars-took-pay-cut-so-they-were-paid-the-same-as-me

Leave a Comment