പൊതു വിഭാഗം

A safe school year

Tomorrow is the formal opening of schools in Kerala. Every year one or more students die in avoidable accidents on way to school or in the school. I had prepared a full guide on school safety and had recommended that the first day of school start with a safety orientation. This has not been followed up, so every year I dread the opening day!
I am therefore happy to see some very valuable advices from Kerala State Disaster Management Authority for school children. Well done Shekhar, Sekhar Lukose Kuriakose for this proactive step.
 
My friends who are teachers, please put a printout of this in the school and share in all your teacher WhatsApp groups.
My friends, please share this.
 
*സ്കൂളിന്റെ സുരക്ഷ, എന്റെയും* (വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്)
 
നാളെ നമ്മുടെ സംസ്ഥാനത്തിലെ സ്കൂളുകൾ തുറക്കുകയായ്. പുതിയ ബാഗും, കുടയും, ഉടുപ്പും എല്ലാമായി സ്കൂളിൽ പോകുന്നതിന് എല്ലാവരും ഒരുങ്ങി കഴിഞ്ഞു. എല്ലാവർക്കും ഒരു ശുഭകരമായ അദ്ധ്യയന വർഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശംസിക്കുന്നു.
 
നമ്മുടെ സ്കൂളുകളിലും, സ്കൂളിലേക്കുള്ള യാത്രയിലും സംരക്ഷണം ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മൂലം നമുക്ക് പഠനം ആനന്ദകരമാകാം.
 
ഒരു സമൂഹത്തിനു സ്വന്തം ശക്തി കൊണ്ടോ പരിശ്രമം കൊണ്ടോ അതിജീവിക്കാൻ കഴിയുന്നതിലും അധികം നാശനഷ്ടങ്ങൾ ജീവനും, സ്വത്തിനും, പരിസ്ഥിതിക്കും ഉണ്ടാകുവാൻ ഇടയാകുന്ന സംഭവങ്ങളാണ് ദുരന്തങ്ങൾ. കേരളത്തിൽ നാം പലവിധ ദുരന്തങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
 
ദുരന്തങ്ങളെ പ്രകൃതി ദുരന്തങ്ങൾ എന്നും മനുഷ്യ നിർമ്മിത ദുരന്തങ്ങൾ എന്നും രണ്ടായി തിരിക്കാം. ഏതു തരം ദുരന്തവും കുട്ടികളെ വളരെയധികം ബാധിക്കുന്ന ഒന്നാണത്. ദുരന്തങ്ങളെക്കുറിച്ച് അറിയുന്നതും അതിനെ അതിജീവിക്കേണ്ടത് എങ്ങനെ എന്ന് അറിയേണ്ടതും വളരെ അത്യാവശ്യമാണ്.
ഈ വർഷത്തിൽ നമ്മുടെ ഓരോരുത്തരുടെയും സുരക്ഷക്കായി താഴെ കാണുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
 
• ഓരോ ദുരന്ത സാഹചര്യത്തിലും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക. ഇത് പഠിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിരിക്കുന്ന ലഘുലേഖകളും മറ്റു പുസ്തകങ്ങളും വായിച്ചു മനസിലാക്കുക. ഇവ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ‘കിഡ്സ് സെക്ഷൻ’ എന്നുള്ള ഓപ്ഷനിൽ പല വീഡിയോകൾ നിങ്ങൾക്ക് കാണാവുന്നതാണ്. അതിൽ നിന്ന് ഓരോ ദുരന്തത്തിലും എങ്ങനെ മുൻകരുതലുകൾ എടുക്കണം എന്ന് പറഞ്ഞിട്ടുണ്ട് (sdma.kerala.gov.in)
 
• അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കുക. (ഉദാ: കൃത്രിമ ശ്വാസോച്ഛാസം)
 
• സ്കൂളിലെയും വീട്ടിലെയും സുരക്ഷിത സ്ഥാനങ്ങൾ ഏതെന്നു മുൻകൂട്ടി അറിഞ്ഞിരിക്കുക. ദുരന്ത സാഹചര്യങ്ങളിൽ ആവശ്യം വന്നാൽ അവിടെ അഭയം തേടുക. (ഉദാ: ഭൂകമ്പത്തിൽ നിന്ന് സുരക്ഷ നൽകുന്ന സ്ഥലങ്ങൾ)
 
• വീട്ടിൽ നിന്ന് സ്കൂളിലേക്കും, തിരിച്ചുമുള്ള യാത്രകളിൽ സുരക്ഷ ഉറപ്പു വരുത്തുക.
 
• റോഡ് മുറിച്ചു കടക്കുമ്പോൾ ഇരു വശങ്ങളിലും വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുക.
 
• ലൈസൻസ് ഇല്ലാതെ ഒരു കാരണവശാലും വാഹനം ഓടിക്കരുത്.
• അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട എമർജൻസി കിറ്റ് തയാറാക്കി വെക്കുക, ഇതിൽ വെള്ളം, വസ്ത്രം, രേഖകൾ, ടോർച്, മരുന്നുകൾ എന്നിവ സൂക്ഷിക്കുക.
 
• അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട നമ്പറുകൾ അറിഞ്ഞിരിക്കുക. അച്ഛൻറെയും അമ്മയുടെയും ഓഫീസിന്റെ പേരും, വിലാസവും, ഓഫീസിലെ ഫോൺ നമ്പറും അറിഞ്ഞിരിക്കുക. ചൈൽഡ് ലൈൻ നമ്പർ, പോലീസ് – ഫയർ കൺട്രോൾ റൂം, ദുരന്ത നിവാരണ കൺട്രോൾ റൂം, ആംബുലൻസ് എന്നീ നമ്പറുകൾ അറിഞ്ഞിരിക്കുക, ആവശ്യം വന്നാൽ ഉപയോഗിക്കാൻ മറക്കരുത്.
 
• കഴിവതും വീട്ടിൽ നിന്നുള്ള ഭക്ഷണവും വെള്ളവും കരുതുക, ഇല്ലെങ്കിൽ ശുദ്ധിയുള്ള വെള്ളം മാത്രം കുടിക്കുവാൻ ശ്രമിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.
 
• സഹായം അഭ്യർത്ഥിക്കാൻ മടി കാണിക്കരുത്. നിങ്ങളുടെ ക്ലാസ് ടീച്ചറുടെയോ, മുതിർന്ന വിദ്യാർത്ഥികളുടെയോ സഹായം ആവശ്യപ്പെടുക
 
• മഴക്കാലത്തു ഉണ്ടായേക്കാവുന്ന പകർച്ചാ വ്യാധികളിൽ നിന്ന് രക്ഷ നേടുന്നതിനായി മുൻകരുതലെടുക്കുക. നന്നായി കൈ കഴുകുന്നത് മൂലം ഒരു പരിധി വരെ രോഗാണുക്കളെ ഒഴിവാക്കാൻ സാധിക്കും. കുറഞ്ഞത് 20 സെക്കന്റെങ്കിലുമെടുത്ത് സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.
 
• നീന്തൽ അറിയാത്തവർ ഈ വർഷം നീന്തൽ പഠിക്കാൻ തീരുമാനമെടുക്കുക. ഒരു കാരണവശാലും പരിചയമില്ലാത്ത കുളങ്ങളിലും, പുഴകളിലും ഇറങ്ങരുത്. മുതിർന്നവർ ഇല്ലാതെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക.
 
• കളിസ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായേക്കാം, അതുകൊണ്ടു വളരെ ശ്രദ്ധയോടെ മാത്രം കളികളിൽ ഏർപ്പെടുക.
 
• നിങ്ങൾ ബോട്ടിലോ, ചങ്ങാടത്തിലോ യാത്ര ചെയ്യുകയാണെങ്കിൽ, സുരക്ഷാ ഉപകരണങ്ങൾ ബോട്ടിൽ ഉണ്ടെന്നുറപ്പു വരുത്തുക. അതില്ലെങ്കിൽ സ്കൂളിലെ അധ്യാപകരെ അറിയിക്കുക.
 
• ദുരന്തങ്ങളിലോ/അപകടങ്ങളിലോ അകപ്പെടുന്നവരെ രക്ഷിക്കുമ്പോൾ സ്വയ രക്ഷ ഉറപ്പു വരുത്തുക.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായോ (1077) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായോ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് (1070).
 
*സുരക്ഷായാനം*
E. Chandrasekharan, Minister for Revenue & Disaster Management & Vice Chairman, KSDMA
 

Leave a Comment