പൊതു വിഭാഗം

ഓൺലൈൻ ആയി പഠിക്കുന്പോൾ…

നൂറ്റി അൻപത് കോടി വിദ്യാർത്ഥികളാണ് കൊറോണ ലോക്ക് ഡൌൺ മൂലം വീടുകളിൽ ആയിപ്പോയത്. ലോകത്തെന്പാടും അവരെ എങ്ങനെ തിരിച്ച് പഠനക്രമങ്ങളിലേക്ക് കൊണ്ടുവരാം എന്ന ചർച്ചകളും ശ്രമങ്ങളുമാണ് നടക്കുന്നത്. കേരളത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ജൂൺ ഒന്നിന് തന്നെ സ്‌കൂൾ വർഷം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ട്.

ഓൺലൈൻ ആയി പഠിക്കാൻ എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് എന്നതിനെക്കുറിച്ച് ഞാൻ ഓൺലൈൻ വെബ്ബിനാർ നടത്തുകയാണ്.

  1. എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസവും ക്ലാസ്സ്‌റൂമും വ്യത്യസ്തമാകുന്നത്?
  2. എന്തൊക്കെ അടിസ്ഥാനമായ തയ്യാറെടുപ്പുകളാണ് ഓൺലൈൻ പഠനത്തിനായി നടത്തേണ്ടത് ?
  3. ഏതൊക്കെ ഓൺലൈൻ പഠനങ്ങൾക്കാണ് അംഗീകാരം ഉള്ളത്?
  4. വിദേശ യൂണിവേഴ്സിറ്റികളിൽ ഒന്നാം സെമസ്റ്റർ ഓൺലൈനിൽ പോകുന്നത് നല്ലതാണോ?
  5. ഓൺലൈനിലെ കോപ്പിയടി എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?
  6. ഓൺലൈൻ പഠനങ്ങൾ എങ്ങനെയാണ് നിങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നത്?
  7. ഓൺലൈൻ പഠന കാലത്ത് എങ്ങനെയാണ് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാക്കുന്നത്?     

 

സേക്രഡ് ഹാർട്ട് കോളേജാണ് പ്രോഗ്രാം അറേഞ്ച് ചെയ്യുന്നതെങ്കിലും ആർക്കും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ വിദ്യാഭ്യാസവും ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസവുമാണ് വിദ്യാഭാസത്തിന്റെ ഭാവി. അതിനാൽ ഇപ്പോൾ സ്‌കൂളിലോ കോളേജിലോ ഉള്ളവർ മാത്രമല്ല എല്ലാ പ്രായത്തിലുളളവർക്കും വെബ്ബിനറിൽ പങ്കെടുക്കാം.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് പോസ്റ്ററിലും ഒന്നാമത്തെ കമന്റിലും ഉണ്ട്. അങ്ങനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനാൽ പുതിയൊരു പോസ്റ്റായി വീണ്ടും കൊടുത്തിട്ടുണ്ട്. ലോഗ് ചെയ്യാനുള്ള ലിങ്ക് അവസാന നിമിഷം വരെ കിട്ടാത്തതിനാൽ കഴിഞ്ഞ വെബ്ബിനറിന് ആളുകൾക്ക് അല്പം ആശങ്ക ഉണ്ടായി, ഇത്തവണ അത് മുൻ‌കൂർ അയക്കാം. പോരാത്തതിന് 27 ന് രാവിലെ എന്റെ ഫേസ്ബുക്കിൽ ലൈവ് ആയി കാണാനുള്ള ലിങ്ക് അയച്ചു തരാം. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പങ്കെടുത്തത്തിന്റെ സർട്ടിഫിക്കറ്റും ബാക്ക് ഗ്രൗണ്ട് മെറ്റീരിയലും അയച്ചുകൊടുക്കാൻ പറ്റുകയുള്ളൂ എന്നേയുള്ളൂ. അതുകൊണ്ട് പരമാവധി പേർ രജിസ്റ്റർ ചെയ്യുക.

മുരളി തുമ്മാരുകുടി

 

Leave a Comment