പൊതു വിഭാഗം

ഹൃദയത്തിൽ ഒരിടം, മൊബൈലിൽ ഒരു ചിത്രം

സുഹൃത്തുക്കളെ, ഒരു വലിയ സഹായം വേണം

എന്റെ പുതിയ ഉത്തരവാദിത്തം പരിസ്ഥിതിയുടെ പുനർ നിർമ്മാണം ആണെന്ന് പറഞ്ഞിരുന്നല്ലോ. ഇതിന്റെ ഭാഗമായി ഒരു ആഗോള ഫോട്ടോഗ്രാഫി ഉത്സവവും മത്സരവും നടത്തുകയാണ്.

“Beautiful Landscapes” ആണ് തീം.

പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഉയർന്ന സമ്മാനങ്ങളിൽ ഒന്നാണ് നല്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തരായ ഫോട്ടോഗ്രാഫർമാരാണ് ജൂറി ആയിട്ടുള്ളത്.

ഇതിനോടപ്പം തന്നെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അല്ലാത്തവർക്കും മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കുന്നവർക്കും പങ്കെടുക്കാൻ ഒരു കാറ്റഗറി കൂടി ഉണ്ട്. അതിനും ഉയർന്ന സമ്മാനത്തുകയാണ്.

വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ട്.

മത്സരത്തിന് ഉപരിയായി ലോകത്ത് നൂറുകണക്കിന് രാജ്യങ്ങളിൽ നിന്നുള്ള മനോഹരമായ ലാൻഡ്‌സ്‌കേപ്പുകളുടെ ചിത്രങ്ങൾ ഒരുമിച്ചു കൂട്ടി ഈ മനോഹരമായ ലോകം വരും തലമുറകൾക്ക് കൂടി വേണ്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവബോധം സൃഷ്ടിക്കാനുള്ള ഒരു ഉത്സവം കൂടിയായിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾ ഫോട്ടോഗ്രാഫിയിൽ ഒട്ടും വിദഗ്ദ്ധർ അല്ലെങ്കിലും ഇതിൽ പങ്കെടുക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പങ്കുവക്കുകയാണ്.

പങ്കെടുക്കുന്ന എല്ലാവർക്കും ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിങ്ങൾ ചെയ്യേണ്ട സഹായം ഇതാണ്

  1. താഴെ ഉള്ള ലിങ്കിൽ പോയി നിങ്ങളുടെ ഒരു മൊബൈലിൽ നിന്നും ഒരു ലാൻഡ്സ്കേപ്പ് ചിത്രം പങ്കുവെക്കുക. കാടും, നാടും, പുഴയും, മരുഭൂമിയും, ഉദയവും, അസ്തമയവും എന്തും വിഷയമാകാം.
  2. നിങ്ങൾക്ക് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഈ ലിങ്ക് ഷെയർ ചെയ്യുക
  3. സാധിക്കുമെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യുക
  4. നിങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് നിങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യാം.

സഹായത്തിന് മുൻ‌കൂർ നന്ദി.

മുരളി തുമ്മാരുകുടി

https://tinyurl.com/mt2mt2mt

Leave a Comment