പൊതു വിഭാഗം

ഹാപ്പി ബർത്ത് ഡേ…!

പിറന്നാൾ ദിവസം പണ്ടൊക്കെ തത്വ ശാസ്ത്രം എഴുതുമായിരുന്നു. പിന്നെ ഒന്ന് മനസ്സിലായി, ആളുകൾക്ക് അതിലൊന്നും അത്ര താല്പര്യമില്ല. ഹാപ്പി ബർത്ത് ഡേ ടു മി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

വ്യക്തിപരമായ കാരണങ്ങളാൽ ഈ അവധിക്കാലം അവധിയില്ലാത്ത ഓട്ടമാണ്. ഇന്നലെ രാവിലെ ആറുമണിക്ക് കോഴിക്കോട് പോയി രാത്രി ഒൻപത് മണിക്കാണ് വീടെത്തിയത്. ഇന്ന് കളമശ്ശേരി മുതൽ വളയൻചിറങ്ങര വരെ യാത്രയാണ്.

ശ്രീറാം മുതൽ കശ്മീർ വരെ എഴുതേണ്ട വിഷയങ്ങൾ പലതുണ്ടെങ്കിലും തിരക്ക് കാരണം എഴുതാൻ പറ്റുന്നില്ല. മനപ്പൂർവ്വം ആണെന്ന് ചിലർ പരാതി പറയുന്നു, സാരമില്ല.

അധികം ആളുകളെ കാണാൻ പറ്റുന്നില്ല എന്നതാണ് ശരിക്ക് വിഷമം. യാത്ര പരിപാടികൾ അധികം പേരോട് പറയുന്നില്ലെന്ന് ആളുകളുടെ പരാതിയും.

ഈ ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിമുതൽ പെരുന്പാവൂരിൽ വീട്ടിൽ ഉണ്ടായിരിക്കും. വെടിവട്ടം, ഓപ്പൺ ഹൌസ്, സെൽഫി എല്ലാം തരമാക്കാം. വരാൻ പ്ലാനുള്ളവർ പറഞ്ഞാൽ മതി. തുമ്മാരുകുടി ഫൗണ്ടേഷൻ എന്ന് ഗൂഗിൾ ചെയ്താൽ ലൊക്കേഷൻ കിട്ടും.

ഇത് ഈ വർഷത്തെ അവസാനത്തെ ബർത്ത് ഡേ ആണ്, മൊത്തം നാലായി. വിഷ് ചെയ്ത് നിങ്ങളും വിഷ് സ്വീകരിച്ചു ഞാനും തളർന്നു. ഇനി അല്പം റെസ്റ്റ് ആകാം..

അപ്പൊ എല്ലാം പറഞ്ഞ പോലെ…

മുരളി തുമ്മാരുകുടി
ആഗസ്ത് എട്ട്, 2019

Leave a Comment