പൊതു വിഭാഗം

(സ്വയം) പരിഗണിക്കുന്ന കാലം…

ഉപതിരഞ്ഞെടുപ്പ് വരുന്നു. വീണ്ടും മാധ്യമങ്ങളുടെ ‘പരിഗണിക്കൽ’ കാലമാണ്. ആരുടെയെങ്കിലുമൊക്കെ പേരെഴുതിയിട്ട് അവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന് മാധ്യമങ്ങൾ എഴുതും. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടൊന്നുമല്ല ഇത് വരുന്നത്.
മാധ്യമ ഓഫിസിൽ ഇരുന്ന് തോന്നുന്ന പേരുകൾ അടിച്ചുവെക്കും. വാർത്തകൾ വന്നത് പോലെ പോവുകയും ചെയ്യും. സ്ഥാനാർഥി ലിസ്റ്റ് ഉത്തരവാദപ്പെട്ടവർ വേണ്ട സമയത്ത് വേറെ ഉണ്ടാക്കും.
 
എൻറെ മാധ്യമസുഹൃത്തുക്കളോട് ഞാൻ വളരെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഇങ്ങനെ ‘പരിഗണിക്കപ്പെടുന്നവരുടെ’ ലിസ്റ്റ് പബ്ലിഷ് ചെയ്യുന്പോൾ ചുമ്മാ എൻറെ പേരും കൂടി ഒന്ന് തള്ളിക്കയറ്റണമെന്ന്. യഥാർത്ഥ സ്ഥാനമോഹികൾക്ക് ഈ ലിസ്റ്റിൽ പേരുവന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് മാത്രമല്ല നിരാശ മാത്രമാണ് ഫലം.
 
എന്നാൽ എം എൽ എ / എം പി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്ത വരുന്നതും ആളുകൾ വായിക്കുന്നതും എന്നെപ്പോലെ സ്വയം തള്ളുന്നവർക്ക് വലിയ സഹായമാകും.
 
സോ പ്ലീസ്. ഇന്നത്തെ ലിസ്റ്റിലോ എൻറെ പേരില്ല, ഇനി വരുന്ന ദിവസങ്ങളിൽ എങ്കിലും..??
 
മുരളി തുമ്മാരുകുടി
 

Leave a Comment