പൊതു വിഭാഗം

സ്ത്രീകളും നഗരത്തിലെ രാത്രികളും…

പകൽ സമയത്ത് പോലും നമ്മുടെ നഗരങ്ങളിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്ക് ഒരു കുറവുമില്ല. അപ്പോൾ രാത്രിയിൽ ഒരു പെൺകുട്ടി ഒറ്റക്ക് നഗരത്തിലൂടെ നടന്നാൽ എന്ത് സംഭവിക്കും?
 
മനോരമ സംഘം നടത്തിയ ഈ പരീക്ഷണം മുഴുവൻ വായിക്കേണ്ടതാണ്.
 
ആശങ്കയും പ്രതീക്ഷയും ഒരുപോലെ ഉണ്ടാക്കുന്ന ഒന്നാണ്. ഒറ്റക്ക് സ്ത്രീകളെ കണ്ടാൽ ഉടൻ പണം കൊടുത്തും അല്ലാതേയും കൂടെക്കൊണ്ടുപോകാൻ നടക്കുന്ന ഒരു സംഘം.
 
നഗരത്തിലെ രാത്രികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി അവരെ സഹായിക്കാൻ ശ്രമിക്കുന്ന യുവാക്കൾ.
 
ഒരു പെൺകുട്ടി ഒറ്റക്ക് കറങ്ങി നടക്കുന്നു എന്നറിയുന്ന മാത്രയിൽ ഓടിയെത്തുന്ന പോലീസ് സംഘം.
 
രാത്രി ആയാൽ പിന്നെ എന്താവശ്യത്തിനാണെങ്കിലും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ശഠിക്കുന്ന പോലീസുകാർ.
 
വാസ്തവത്തിൽ ഒരു പരിഷ്കൃത സമൂഹത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. രാത്രിയും പകലും എല്ലാം എല്ലാവരുടേയും ആണ്, അതിന് ആൺ – പെൺ വ്യത്യാസത്തിന്റെ ആവശ്യമില്ല.
 
ഒരാഴ്ച പോലീസും മാധ്യമങ്ങളും യുവാക്കളും ഒരുമിച്ചു ശ്രമിച്ചാൽ സ്ത്രീകളെ കണ്ടാൽ ഉടൻ പുറകെ വരുന്ന ഈ സ്വഭാവം നമുക്ക് മാറ്റിയെടുക്കാം. ഒരു ഡസൻ ആളുകൾ ഒരാഴ്ച ജയിലിൽ കിടക്കേണ്ട കാര്യമേ ഉള്ളൂ.
 
ഹൈദരാബാദിലെ സംഭവങ്ങളുടെ സാഹചര്യത്തിൽ സ്ത്രീകൾക്ക് രാത്രി യാത്രയിൽ കൂടുതൽ വിലക്കേർപ്പെടുത്താനാണ് സമൂഹം ശ്രമിക്കുക. അത് തെറ്റാണ്. നമ്മുടെ തെരുവുകൾ പകലും രാത്രിയും എല്ലാവർക്കും സുരക്ഷിതമാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അല്ലെങ്കിൽ പിന്നെ ആരോ പറഞ്ഞത് പോലെ രാത്രിയായാൽ പുരുഷന്മാർ പുറത്തിറങ്ങരുത് എന്ന് നിയമം ഉണ്ടാക്കിയാലും മതി !
 
ഈ പരീക്ഷണം നടത്തി പ്രസിദ്ധീകരിച്ച മനോരമക്ക് നന്ദി!
 
മുരളി തുമ്മാരുകുടി
 

Leave a Comment