പൊതു വിഭാഗം

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ …

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അൻപത്തി അഞ്ചാമത് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്‌തു നടത്തിയ നൽകിയ പ്രസംഗത്തിൽ മലയാളികൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്.
 
1. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയംപര്യാപ്തതയും ഒന്നല്ല. മലയാളികൾ പട്ടിണി കിടക്കാതിരിക്കണമെങ്കിൽ നമ്മൾ നെൽകൃഷി നടത്തണമെന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. ഇന്നത്തേതിന്റെ പലമടങ്ങ് സ്ഥലത്ത് മലയാളികൾ നെൽകൃഷി ചെയ്തിരുന്ന കാലത്തും, ഇന്നത്തേക്കാൾ കുറച്ചു മലയാളികൾ ഉണ്ടായിരുന്ന കാലത്തും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഭക്ഷ്യ സുരക്ഷ ഇപ്പോൾ കേരളത്തിലുണ്ട്.
 
2. നമ്മുടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്നത് ശരിയും അതിനു വേണ്ടി നമ്മൾ നെൽകൃഷി തുടരണമെന്ന് പറയുന്നത് മണ്ടത്തരവും ആണ്.
 
3. കേരളത്തിലെ ഭൂമിയുടെയും ഫ്ളാറ്റിന്റെയും വില പകുതിയിലും താഴെയായി കുറക്കാൻ പറ്റുന്ന നിയമങ്ങളും നയങ്ങളും ഉണ്ടാക്കണം. ഭൂമിയെയും ഫ്‌ളാറ്റിനെയും ഒരു നിക്ഷേപമായി കാണുന്നത് മാറിയാലേ മലയാളികളുടെ പണം പ്രൊഡക്ടീവ് ആയ ഏതെങ്കിലും രംഗത്തേക്ക് മാറൂ.
 
4. കേരളത്തിൽ ഇരുപത് ലക്ഷത്തിലധികം മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ തൊഴിലുകളിൽ ഓട്ടോമേഷൻ വരുത്തിയാൽ പതിനായിരക്കണക്കിന് ഹൈ ടെക്ക് ജോലികൾ നമുക്ക് ഉണ്ടാകും. സാങ്കേതികമായി പരിശീലനം ലഭിച്ചവർക്ക് കൂടുതൽ തൊഴിൽ ലഭിക്കാൻ അത് സഹായിക്കും
 
https://www.youtube.com/watch?v=2Zv112FHbq4&feature=youtu.be&app=desktop

Leave a Comment