കേരളത്തിൽ പൊതുവേദികളിലെ സ്ത്രീ പ്രാസംഗികരുടെ അഭാവം ഞാൻ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ടല്ലോ. എന്നെ ക്ഷണിക്കുന്ന വേദികളിളെല്ലാം സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ സ്ത്രീകളും പ്രാസംഗികരായി ഉണ്ടാകണമെന്ന നിർദ്ദേശം ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത സ്ഥിതിക്ക് ഇനി മറ്റു മന്ത്രിമാരും, വകുപ്പുദ്യോഗസ്ഥരും, സർക്കാരിതര സംവിധാനത്തിലുള്ളവരും ഈ മാതൃക പിന്തുടരുമെന്ന് വിശ്വസിക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ മാധ്യമങ്ങൾക്ക് അത് ചൂണ്ടിക്കാട്ടാം.
സ്‌കൂൾ തലം തൊട്ടേ സംഘടിപ്പിക്കുന്ന വലുതും ചെറുതുമായ മീറ്റിംഗുകൾക്ക് ഒരു ജൻഡർ പ്രോട്ടോകോൾ ഉണ്ടായാൽ ആണുങ്ങൾ മാത്രം വേദി കയ്യടക്കുന്ന #manel പരിപാടികൾ നമുക്ക് ഒരോർമ്മ മാത്രമാക്കാം. അതാണ് പുതിയ കാലം!
Thank you Chief Minister’s Office, Kerala
മുരളി തുമ്മാരുകുടി
Leave a Comment