പൊതു വിഭാഗം

വിദേശ വിദ്യാഭ്യാസത്തിന്റെ ഏജന്റ്?

കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്‌ളാസ് കഴിയുന്പോഴേക്കും വിദേശത്തേക്ക് പോവുകയാണെന്നും അവരുടെ എണ്ണം അടുത്ത അഞ്ചു വർഷത്തിനകം ഒരു ലക്ഷം കവിയുമെന്നും ഞാൻ പറഞ്ഞിരുന്നു.

ആളുകൾക്ക് ഹാലിളകി. നിസ്സാരമായ ഒരു വിഷയം പെരുപ്പിച്ച് കാണിച്ചു മുരളി ആളെ പേടിപ്പിക്കുകയാണ് എന്ന് ഒരാൾ. മുരളി പറയുന്നത് പോലെ ഫിസിക്‌സും കണക്കും ഒന്നും പഠിക്കാത്ത കുട്ടികൾ ഉള്ള സമൂഹം ആകെ കുഴപ്പമാകില്ലേ എന്ന് മറ്റൊരാൾ. ഇവിടുത്തെ കുട്ടികളെ പറഞ്ഞു വിദേശ സർവ്വകലാശാലകളിൽ എത്തിക്കുന്ന ഏജന്റ് ആണ് മുരളി എന്ന് മൂന്നാമൻ.

എന്താണ് സംഭവിക്കുന്നത് എന്ന് ശരിയായി മനസിലാക്കാൻ ആരും റെഡി അല്ല. നമ്മുടെ കുട്ടികൾ ഭാവിയിലേക്ക് നോക്കുന്നു. അവർ ഇവിടെ പ്രതീക്ഷ കാണുന്നില്ല. പ്രതീക്ഷ കാണുന്നിടത്തേക്ക് അവർ പോകുന്നു.

ഇവിടെ കോളേജുകൾ നില നിർത്തേണ്ടതും ഭൗതികവും ഗണിതവും പഠിക്കുന്ന കുട്ടികൾ ഉണ്ടാകേണ്ടതും ഒന്നും കുട്ടികളുടെ ഉത്തരവാദിത്തം അല്ല. അത് എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.

“ഡോണ്ട് ഷൂട്ട് ദി മെസ്സഞ്ചർ” എന്നത് ഇഗ്ളീഷിലെ പ്രശസ്തമായ ചൊല്ലാണ്.

“ദൂതനെ കൊല്ലരുത്” എന്ന് ചാണക്യനും പറഞ്ഞിട്ടുണ്ട്.

മുരളി തുമ്മാരുകുടി

May be a graphic of 2 people, map and text that says "ധനം dhanamonline.com HOME NEWS Qonto Gieschaftskonto mart 0X herfahren VIEWS 40 സീറ്റുള്ള കോഴ്‌സിന് ആകെ 8 പേർ! വിദേശപഠനം കേരളത്തിലെ കോളെജുകളുടെ വേരറുക്കുമ്പോൾ കേരളത്തിൽ പഠിച്ചാൽ നല്ല ജോലി കിട്ടില്ലെന്ന് വിദ്യാർത്ഥികൾ Nadasha VI 12:08PM"

Leave a Comment