പൊതു വിഭാഗം

വിദേശ പഠനത്തെ പറ്റി അറിയേണ്ട ഏറെ കാര്യങ്ങൾ

കേരളത്തിൽ നിന്നും വിദേശത്ത് ഉപരി പഠനത്തിന് പോകുന്നവരുടെ എണ്ണം ദൈനം ദിനം കൂടി വരികയാണ്. ഇതൊരു നല്ല കാര്യമാണ്.
 
എന്നാൽ ബഹു ഭൂരിപക്ഷത്തിനും വിദേശങ്ങളെയോ, യൂണിവേഴ്സിറ്റികളെയോ, ചിലവിനെയോ പറ്റി വേണ്ടത്ര അറിവില്ല. ഇത് മുതലെടുക്കാൻ കൂണ് മുളക്കുന്നതു പോലെ എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ ഉണ്ടാകുന്നു. ഇവ മിക്കവാറും പഴയ റിക്രൂട്ടിങ്ങ് ഏജൻസികളുടെ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഇരുപത്തി അയ്യായിരം രൂപ, പിന്നെ വിസ വരുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ എന്നിങ്ങനെയാണ് അവരുടെ കമ്മീഷൻ. ഒരാളെ വിദേശത്തേക്ക് അയച്ചാൽ അവർക്ക് പല സ്ഥാപനങ്ങളിൽ നിന്നും കമ്മീഷൻ വേറെയും കിട്ടും. അപ്പോൾ ഇവയുടെ പ്രധാന ഉദ്ദേശം പരമാവധി ആളുകളെ കയറ്റി വിടുക എന്നതാണ്, അല്ലാതെ കയറ്റി വിടുന്നവരുടെ നല്ല കരിയർ അല്ല.
 
വിദേശ പഠനത്തിന് പോകാൻ വാസ്തവത്തിൽ ഒരു ഏജൻസിയുടെയും ആവശ്യമില്ല. നമുക്ക് തന്നെ എല്ലാ വിവരങ്ങളും കണ്ടു പിടിക്കാം. ഇനി അഥവാ ഏജൻസികളെ സമീപിച്ചാൽ അവരോട് ശരിയായ ചോദ്യങ്ങൾ എങ്ങനെ ചോദിക്കാം, അവർ പറയുന്ന വിവരങ്ങൾ എങ്ങനെ വെരിഫൈ ചെയ്യാം ?
 
ഈ വിഷയത്തെക്കുറിച്ച് ഇത്തവണത്തെ വനിതയിൽ വിശദമായി എഴുതിയിട്ടുണ്ട്. വിദേശപഠനം ആഗ്രഹിക്കുന്നവരും അവരുടെ മാതാപിതാക്കളും എങ്ങനെയും വായിക്കണം. അല്ലാത്തവർ ഇതൊന്ന് ഷെയർ ചെയ്യണം പ്ലീസ്.
 
മുരളി തുമ്മാരുകുടി

Leave a Comment