പൊതു വിഭാഗം

വിജയത്തിന്റെ കഥകൾ, വിജയിക്കാത്തവരുടേയും…

നവകേരള നിർമ്മാണത്തിന്റെ മുന്നണി പോരാളികൾ ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യവസായ സംരംഭങ്ങൾ നടത്തുന്നവർ ആയിരിക്കും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ഈ തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുന്നത് എഞ്ചിനീയറിങിലോ മെഡിസിനിലോ മാത്രമല്ല, കൃഷി മുതൽ കക്കൂസ് ക്ളീൻ ചെയ്യുന്നത് വരെ എന്തിലും ആകാം.

അതുകൊണ്ട് തന്നെയാണ് അടുത്ത ആഴ്ച കൊച്ചിയിൽ നടക്കുന്ന HARD TECH 2019 എൻറെ ശ്രദ്ധയെ ആകർഷിച്ചത്. ഇന്ത്യക്ക് മാതൃകയായ ഒരു സംരഭമായിരുന്നു കേരളത്തിലെ സ്റ്റാർട്ട് അപ്പ് വില്ലേജ്. അതിപ്പോൾ കൂടുതൽ വിപുലീകരിച്ച് Makers Village എന്ന പേരിൽ എറണാകുളത്ത് കിൻഫ്രയുടെ ഇൻഫ്രാ പാർക്കിൽ പ്രവർത്തിക്കുന്നു. അവരാണ് ഈ മീറ്റ് സംഘടിപ്പിക്കുന്നത്.

സാങ്കേതിക വിദ്യയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അനവധി വിദഗ്ധർ ഈ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. വ്യവസായം തുടങ്ങി വിജയിച്ചവർ, വിജയിക്കാത്തവർ, പുതിയ നയങ്ങൾ രൂപീകരിക്കുന്നവർ, അക്കാദമിക് രംഗത്ത് ഉള്ളവർ എന്നിങ്ങനെ വൻ നിരയാണ്. എങ്ങനെയാണ് പുതിയ സാങ്കേതിക വിദ്യകൾ കേരളത്തിന് ഒരു പുതിയ സന്പദ്‌വ്യവസ്ഥയിലേക്ക് കുതിക്കാനുള്ള അവസരം തരുന്നത് എന്ന് സംസാരിക്കാൻ ഞാനും അവിടെയുണ്ട്. പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീ ഉണ്ട്, അതൊരു നല്ല കാര്യമാണ്. വിഷയത്തിൽ താല്പര്യമുള്ളവരേ കാണൂ.

പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്‌സൈറ്റിൽ പോയി നോക്കൂ. ഏപ്രിൽ ആറിനാണ് ഞാൻ സംസാരിക്കുന്നത്. കൃത്യം സമയം വരും ദിവസങ്ങളിൽ പറയാം.

http://www.makervillage.in/hardtechkochi/

മുരളി തുമ്മാരുകുടി

Leave a Comment